റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3159 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മുഴുവൻ കൊവിഡ് രോഗികളുടെ എണ്ണം 226,486 ആയി. 51 പേരാണ് കഴിഞ്ഞ ദിവസം മാത്രം സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 1930 പേർ രോഗമുക്തരായി. റിയാദിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുളളത്. 296 പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. അൽ ഹഫൂഫിൽ 249ഉം ജിദ്ദയിൽ 209ഉം അൽ മൊബറാസിൽ 196ഉം ദമാമിൽ 158 ഉം മദീനയിൽ 134ഉം പുതിയ കൊവിഡ് കേസുകളാണുളളത്. സൗദിയിൽ 61,309 ആക്ക്ടീവ് കൊവിഡ് രോഗികളാണുളളത്. ഇതിൽ 2220 പേരുടെ നിലഗുരുതരമാണെന്നും ഏവർക്കും ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുമെന്നും സൗദി മന്ത്രാലയം അറിയിച്ചു. അതേസമയം സൗദിയിൽ ഇതുവരെ 163,026 പേർ കൊവിഡിൽ നിന്നും രോഗമുക്തി നേടി. 2151 കൊവിഡ് രോഗികൾ മരണപ്പെടുകയും ചെയ്തു.