വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് രോഗികളിൽ റെക്കോർഡ് വർദ്ധന. രോഗികളുടെ എണ്ണം 12,614,317 ആയി. ഇതുവരെ മരിച്ചത് 561,987 ലക്ഷം പേർ. 7,319,888 പേർ രോഗമുക്തി നേടി. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്.
അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 3,291,367 ആയി. 234,656 പുതിയ കേസുകളും റിപ്പോർട്ടുചെയ്തു. 136,652 മരണം. ബ്രസീലിൽ രോഗികളുടെ എണ്ണം 1,804,338. 45,235 പുതിയ കേസുകൾ. 70,524 മരണം. ഇന്ത്യയിൽ രോഗികളുടെ എണ്ണം 822,603 ആയി. 27,761 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 22,144 മരണം.
ഇന്ത്യ, റഷ്യ, പെറു, ചിലി എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. ആഫ്രിക്കയിൽ കൊവിഡ് വ്യാപനത്തിന് വലിയ വേഗമാണ് കൈവരിച്ചത്. ദക്ഷിണാഫ്രിക്കയിൽ കൊവിഡ് ബാധിതർ 2.38 ലക്ഷമായി. 3,720 പേരാണ് ഇതുവരെ ദക്ഷിണാഫ്രിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, വടക്കു പടിഞ്ഞാറൻ സിറിയയിൽ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നു.