gold-smuggling

തിരുവനന്തപുരം: സ്വർണം കടത്തിയത് ഡിപ്ലോമാറ്റിക് ബാഗിലല്ലെന്ന് യു എ ഇ സ്ഥാനപതി അഹമ്മദ് അൽബന്ന. വ്യക്തിപരമായ കാർഗോയിലാണ് സ്വര്‍ണം വന്നത്. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് അയച്ച കാർഗോ ആണിതെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികൾ എന്ന നിലയ്ക്കായിരുന്നു ഇതെന്നും അഹമ്മദ് അൽബന്ന വ്യക്തമാക്കി.

കേസില്‍ എന്‍ ഐ എ അടക്കമുള്ളവര്‍ ഇടപെട്ടതോടെയാണ് യു എ ഇ നിലപാട് അറിയിച്ചത്. എന്‍ ഐ എ രാജ്യസുരക്ഷയെ ബാധിക്കുന്ന കേസ് ആയതിനാല്‍ ഏറ്റെടുത്തിരിക്കുകയാണ്. സ്വപ്‌ന സുരേഷ് അടക്കം നാല് പേരെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

അതേസമയം, സ്വർണക്കടത്തിന് ഐസിസ് ബന്ധമുള്ളതായി സൂചനകൾ ലഭിച്ചത് കാരണമാണ് കേസ് എൻ.ഐ.എയ്ക്ക് കൈമാറാൻ തീരുമാനിച്ചതെന്ന് കേന്ദ്ര സർക്കാർ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നു. രഹസ്യാന്വേഷണ ഏജൻസികളാണ് കേന്ദ്ര സർക്കാരിനെ ഈ വിവരം ധരിപ്പിച്ചത്. ഐസിസ് റിക്രൂട്ട്മെന്റിന് ആവശ്യമായ പണം കള്ളക്കടത്തിലൂടെയാണ് വരുന്നുവെന്നും സൂചനയുണ്ട്.