k-k-shailaja

തിരുവനന്തപുരം: കൊവിഡ് സമ്പ‌‌ർക്ക വ്യാപനത്തിന്റെ ആശങ്ക പ്രത്യേക സ്ഥലങ്ങളിൽ മാത്രമെന്ന് ആരോഗ്യമന്ത്രി കെ.കെ ശെെലജ. ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി പറ‌ഞ്ഞു. ഇതിനിടെ ചിലർ രാഷ്ട്രീയം കളിക്കുന്നുവെന്നും കെ.കെ ശെെലജ ആരോപിച്ചു.കഴിഞ്ഞ ദിവസം പൂന്തുറയിലുണ്ടായ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

'പൂന്തുറയിലെ ജനങ്ങളെ ആരോ ഇളക്കി വിട്ടതാണ്. ആരാണ് ഇവരെ പ്രേരിപ്പച്ചതെന്ന് പരിശോധിക്കണം. തീരദേശസ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത നി‌ർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് എതിരായ സമീപനം അംഗീകരിക്കാനാവില്ല. ചിലർ രാഷ്ട്രീയം കളിക്കുന്നു. ജനങ്ങളെ തമ്മിൽ തല്ലിച്ച് ചോര കുടിക്കാൻ ശ്രമിക്കുകയാണ്. ആളുകൾ ഇത്തരക്കാരെ തിരിച്ചറിയണം'.-മന്ത്രി വ്യക്തമാക്കി.