മലബാർ വിപ്ലവത്തിലെ പോരാളിയായിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്രീകരിച്ച് മലയാള സിനിമയിൽത്തന്നെ ഒരേസമയം നാലുസിനിമകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൻ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്. ഇതിൽ പൃഥിരാജ് നായകനായി ആഷിക് അബു സംവിധാനം ചെയ്യാനൊരുങ്ങുന്ന വാരിയംകുന്നന്‍ എന്ന ചിത്രത്തിന്റെ പ്രഖ്യാപനമാണ് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തിരികൊളുത്തിയത്. പൃഥ്വിരാജിനെതിരെയും ആക്ഷേപങ്ങളുയർന്നിരുന്നു. ചിത്രത്തിനെതിരെ ഹിന്ദുഐക്യവേദിയും ബി.ജെ.പി നേതാക്കളും പരസ്യമായി രംഗത്ത് വരികയും ചെയ്തു.
ഇപ്പോഴിതാ ഇതുസംബന്ധിച്ച് പ്രതികരണവുമായെത്തിയിരിക്കുകയാണ് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളകുട്ടി. വാരിയൻ കുന്നൻ തെറ്റായതീരുമാനമായിരുന്നെന്നാണ് അബ്ദുള്ളക്കുട്ടിയുടെ വിമർശനം. പൃഥ്വിരാജ് തന്റെ പുതിയ ചിത്രമായ കടുവയുടെ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് അബ്ദുള്ളക്കുട്ടി വാരിയൻകുന്നൻ തെറ്റായ തീരുമാനം എന്ന് കമന്റിട്ടത്.
അതേസമയം പൃഥ്വിരാജ് തന്റെ നല്ല സുഹൃത്താണെന്നും പലപ്പോഴും വിളിച്ച് അഭിനന്ദിയ്ക്കാറുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഈ വിഷയത്തിൽ നേരിട്ട് കണ്ടാൽ രണ്ട് ചീത്ത പറയണമെന്നുണ്ട്. വാരിയംകുന്നൻ എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് പിന്മാറുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.