kiran-mazumdar-shaw

ബംഗളൂരു ആസ്ഥാനമായ ബയോടെക് കമ്പനിയായ ബയോകോണിന്റെ എക്സിക്യൂട്ടീവ് ചെയർപേഴ്‌സൺ കിരൺ മസൂംദാർ ഷായ്ക്ക് ഐ.എം.സി ലേഡീസ് വിംഗ് വുമൺ ഓഫ് ദ ഇയർ അവാർഡ് നൽകി ആദരിച്ചു. നാല് പതിറ്റാണ്ടിലേറെ നീണ്ട സംരംഭകത്വ യാത്രയ്ക്കുള്ള അംഗീകാരമാണിത്. ദി മെഡിസിൻ മേക്കർ പവർ ലിസ്റ്റ് 2020ൽ ബയോഫാർമസ്യൂട്ടിക്കൽ രംഗത്തെ ലോകത്തെ മികച്ച 20 പ്രചോദനാത്മക വ്യക്തിത്വങ്ങളിൽ ഒരാളായി ഷായെ തിരഞ്ഞെടുത്തു.

രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികളാകുന്ന എല്ലാ സ്ത്രീകൾക്കും ഈ അവാർ‌‌ഡ് സമർപ്പിക്കുന്നതായി മസൂംദാർ ഷാ പറഞ്ഞു.1978 ൽ ഇന്ത്യയിലെ ഏറ്റവും വലിയ ബയോഫാർമസ്യൂട്ടിക്കൽ സ്ഥാപനം സ്ഥാപിച്ച, ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയാണ് മസൂംദാർ-ഷാ.ജീവൻ രക്ഷിക്കാനുള്ള മരുന്നുകളുടെ ഉത്പാദനം മെച്ചപ്പെടുത്തിയും, ഗുണനിലവാരം വർധിപ്പിച്ചും ലോകത്തെ പരിവർത്തനം ചെയ്യുന്നതിനുതകുന്ന അവരുടെ സംഭാവനയെ അംഗീകരിക്കുന്നതാണ് ഈ അവാർഡ്. ബയോകോണിന്റെ സ്ഥാപകയും ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമാണവർ. മാർക്കറ്റ് ക്യാപ് ഉപയോഗിച്ച് നിലവിൽ 50,000 കോടി രൂപ വിലയുള്ള ബയോകോണിൽ 11,000 ത്തിൽ അധികം ആളുകൾക്ക് ജോലി നൽകിയിട്ടുണ്ട്.


ഐ‌എം‌സി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ലേഡീസ് വിംഗ് 1966ലാണ് ആദ്യമായി അവതരിപ്പിച്ചത്. സാമൂഹിക-സാമ്പത്തിക അവബോധം സൃഷ്ടിക്കുന്നതിനും വനിതാസംരംഭകരെ പ്രോത്സാഹിപ്പിക്കാനുമുള്ള വേദിയായിട്ടാണ് ഈ സംഘടന രൂപീകരിച്ചത്. ഒരു സ്ത്രീശാക്തീകരണ സംഘടനയായി ഇത് മാറിക്കഴിഞ്ഞു. സ്ത്രീകളിലെ സംരംഭക ശേഷി പ്രോത്സാഹിപ്പിക്കുന്നതിനാണ് വിംഗ് വുമൺ ഓഫ് ദ ഇയർ അവാർഡ് 1989ൽ ആദ്യമായി ഏർപ്പെടുത്തിയത്.