short-film

കൊവിഡ് മഹാമാരിമൂലം സംസ്ഥാനത്ത് നിന്നും നാട്ടിലേക്ക് തിരിച്ച അന്യസംസ്ഥാന തൊഴിലാളികളെ ആസ്പദമാക്കി ക്രെെസ്റ്റ് നഗർ സ്കൂൾ തിരുവനന്തപുരം ഒരുക്കിയ ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു. "ഭായ് അങ്കിൾമാർക്ക് സ്നേഹപൂവം" എന്ന പേരിൽ പുറത്തിറക്കിയ ചിത്രത്തിൽ ഒരു കുട്ടിയെ കേന്ദ്രകഥാപാത്രമാക്കിയാണ് കഥ പറയുന്നത്. അന്യസംസ്ഥാന തൊഴിലാളികൾ ലോക്ക് ഡൗണിൽ വീടുപിടിക്കാൻ ഓടിയ തത്രപ്പാടും സ്കൂൾ കൊവിഡ് ക്വാറന്റെെൻ സെന്ററുകളായി മാറിയതും ഷോർട്ട് ഫിലിമിൽ ചിത്രീകരിച്ചിരിക്കുന്നു.

ഇഷിക എസ് അഭിഷേക്, അഭിഷേക് എസ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. അഭിഷേകിന്റെ മകൾ തന്നെയാണ് ഇഷിക. രജീഷ് ആർ സംവിധാനം ഒരുക്കിയ ചിത്രത്തിന് രജി ജെ.വിയുടേതാണ് മ്യൂസിക്, ക്യാമറ നിധിൻ എസ് ഇ, സ്ക്രിപ്റ്റ് റവ ഡോ.കുര്യൻ ചാലങ്ങാടി.