ben-stoke

സതാംപ്ടണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ 4000 റണ്‍സും, 150 വിക്കറ്റും പിന്നിട്ട് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സ്. കഴിഞ്ഞ ദിവസം അല്‍സാരി ജോസഫിനെ പുറത്താക്കിയതോടെ ടെസ്റ്റില്‍ സ്‌റ്റോക്ക്‌സിന്റെ വിക്കറ്റ് നേട്ടം 150 ആയി. ഗാരി സോബേഴ്‌സിനു ശേഷം വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരവുമാണ് സ്‌റ്റോക്ക്‌സ്.

ബൗളിംഗിന് സാദ്ധ്യതയുള്ള പിച്ചില്‍ ടോസ് നേടിയിട്ടും ബാറ്റിംഗ് തിരഞ്ഞെടുത്ത് സ്‌റ്റോക്ക്‌സ് ആദ്യ ദിനം ടീമിനെ പിന്നോട്ടടിച്ചിരുന്നു. എന്നാല്‍ മൂന്നാം ദിനം നാല് വിക്കറ്റ് വീഴ്ത്തി ടീമിനേറ്റ ആഘാതം പരിമിതപ്പെടുത്താന്‍ സ്റ്റോക്ക്‌സിനായി. ഗാരി സോബേഴ്‌സ്, ഇയാന്‍ ബോതം, കപില്‍ ദേവ്, ജാക്ക് കാലിസ്, ഡാനിയേല്‍ വെട്ടോറി എന്നിവരാണ് സ്റ്റോക്‌സിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍.