a

ന്യൂയോർക്ക്: ടെസ്‌ല സിഇഒ എലോൺ മസ്‌ക് ബ്ലൂംബെർഗ് ശതകോടീശ്വര സൂചികയിൽ വാറൻ ബഫെറ്റിനെ മറികടന്ന് ലോകത്തെ ഏഴാമത്തെ സമ്പന്ന വ്യക്തിയായി. ടെസ്‌ലയുടെ ഓഹരി 10.8 ശതമാനം ഉയർന്ന് 1,544 ഡോളറിലെത്തിയതായി ബ്ലൂംബെർഗ് പറഞ്ഞിരുന്നു. അതിന്റെ വിപണി മൂല്യം 286.5 ബില്യൺ ഡോളറാണ്. ടെസ്‌ലയുടെ 20.8% ഓഹരികൾ മസ്‌ക്കിന്റെ കൈവശമുണ്ട്. ആകെ ഓഹരി തുക 60 ബില്യൺ ഡോളറിൽ താഴെയാണ്.

സ്‌പേസ് എക്‌സിന്റെയും, സ്വകാര്യ ഉടമസ്ഥതയിലുള്ളൊരു ടണലിങ്ങ് കമ്പനിയുടേയും ഓഹരിയുടമ കൂടിയാണ് എയ്‌ലോൺ മസ്‌ക്. കഴിഞ്ഞ 12 മാസത്തിനിടെ ടെസ്‌ലയുടെ സ്റ്റോക്ക് 500 ശതമാനത്തിലധികം ഉയർന്നിരുന്നു, ഇത് എസ് ആന്റ് പി 500 ലെ മിക്കവാറും എല്ലാ കമ്പനിയുടെയും മൂല്യത്തേക്കാൾ കൂടുതലാണ്.

ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്ന് ബില്യൺ ഡോളർ വിലമതിക്കുന്ന ബെർക്ക്‌ഷെയർ ഹാത്‌വേ സ്റ്റോക്ക്, സംഭാവന ചെയ്തതിനെ തുടർന്ന് ഈ ആഴ്ച ബഫറ്റിന്റെ സമ്പാദ്യത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് ബഫറ്റ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.