1.സ്വര്‍ണ്ണക്കടത്ത് കേസില്‍ കേസ് എടുക്കാത്തത് സ്വപ്നയെ രക്ഷിക്കാന്‍ എന്ന് പ്രതിപക്ഷ നേതാവ്.ശിവശങ്കറിനെ രക്ഷിക്കാനും ശ്രമം നടക്കുന്നത്. ചരിത്രത്തിലെ കറുത്ത അധ്യായം കേസെടുക്കാത്തത്. ക്രിമിനല്‍ പശ്ചാത്തല ഇല്ലെന്ന് സ്വപ്നയ്ക്ക് പറയാന്‍ അവസരം നല്‍കി എന്നും ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസിനെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നു. ഇതിന് എതിരെ നിയമപരമായ നടപടികളും ആയി മുന്നോട്ട് പോകും. സ്വര്‍ണ്ണക്കടത്ത് കംസ്റ്റംസ് കേസ് മാത്രമല്ല എന്ന് പ്രതിപക്ഷനേതാവ്. ആള്‍മാറാട്ട,വ്യാജരേഖ ചമയ്ക്കല്‍,സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പടെ ഗുരുതര കുറ്റകൃത്യങ്ങള്‍ ആണ് വെളിവായത്. കേസിന്റെ ഗൗരവം ഇല്ലാതാക്കാന്‍ മുക്യമന്ത്രി ശ്രമിക്കുന്നു. സിആര്‍.പി.സി 154 അനുസരിച്ച്എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം എന്ന് പ്രതിപക്ഷ നേതാവ്. പ്രതിഷേധ സമരങ്ങള്‍ അടിച്ചമര്‍ത്താം എന്ന് സ്വ്പന കരുതേണ്ട. അതിനിടെ, സ്വപ്ന സുരഷിനെ ഐ.ടി.വകുപ്പിന് കീഴില്‍ നിയമിച്ചതില്‍ അന്വേഷണം തുടങ്ങി എന്ന് സി.പി.എം നേതൃത്വം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരിശോധന നടത്തുക ആണെന്ന് പി.ബി.അംഗം എസ് രാമ ചന്ദ്രന്‍ പിള്ള പറഞ്ഞു.
2. അതീവ ജാഗ്ര തുടരുന്ന പൂന്തുറയില്‍ ദ്രുത പ്രതികരണ സംഘത്തെ നിയോഗിച്ചു. ആരോഗ്യ, പൊലീസ്, റവന്യു ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതാണ് സംഘം. തഹസില്‍ദാര്‍ക്ക് കീഴില്‍ 24 മണിക്കൂറും ഇവര്‍ പ്രവര്‍ത്തിക്കും. കോവിഡ് പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തില്‍ ആക്കും.അതേസമയം, കോവിഡ് സമൂഹ വ്യാപനത്തിന്റെ വക്കില്‍ കേരളം. അതിന്റെ ആദ്യപടിയായ സൂപ്പര്‍ സ്‌പ്രെഡ് ചില ക്ലസ്റ്ററുകളില്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവജാഗ്രതയില്‍. സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയതോടെ എല്ലാ ജില്ലകളിലും സൂപ്പര്‍ സ്‌പ്രെഡ് സാധ്യത നില നില്‍ക്കുന്നു. സാമൂഹിക അകലവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ജനങ്ങള്‍ കൂടുന്നത് ഒഴിവാക്കുകയാണ് ഇത് തടയാനുള്ള ഏക മാര്‍ഗം. രോഗവ്യാപനത്തിന്റെ കേന്ദ്രങ്ങളായി മാറുന്ന മാറുന്ന മാര്‍ക്കറ്റുകള്‍ മിക്ക ജില്ലകളിലും അടച്ചു.
3. മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ കസ്റ്റംസ് റെയ്ഡ്. വെള്ളിയാഴ്ചയാണ് കസ്റ്റംസ് പരിശോധന നടത്തിയത്. സെക്രട്ടേറിയറ്റിനു സമീപത്തുള്ള ഫ്ളാറ്റിലെ നാലാം നിലയിലാണ് ശിവശങ്കര്‍ ഒരു വര്‍ഷമായി താമസിക്കുന്നത്.സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തുമായി ശിവശങ്കര്‍ ഈ ഫ്ളാറ്റില്‍ വച്ച് ചര്‍ച്ച നടത്തിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്.റീ ബില്‍ഡ് കേരളയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതും ഇതേ ഫ്ളാറ്റിലാണ്. സെക്രട്ടേറിയറ്റില്‍ സ്ഥലമുണ്ടായിട്ടും ലക്ഷങ്ങള്‍ വാടക കൊടുത്ത് ഫ്ളാറ്റില്‍ ഓഫീസ് മുറി കണ്ടെത്തിയത് നേരത്തെയും വിവാദത്തിന് ഇട ആക്കിയിരുന്നു.
4. അതേസമയം, വിവാദങ്ങളെ കുറിച്ച് ഒന്നും പറയാനില്ലെന്നും അന്വേഷണം നടക്കട്ടേയെന്നും ശിവശങ്കര്‍ പ്രതികരിച്ചു. സ്വര്‍ണക്കടത്തില്‍ കൂടുതല്‍ പ്രതികളെ തിരിച്ചറിഞ്ഞ് കസ്റ്റംസ്. ആര്‍ക്കൊക്കെ ആണ് സ്വര്‍ണം കൈമാറുന്നത് എന്നത് അടക്കം ഉള്ള വിവരങ്ങള്‍ സരിത്ത് കൈമാറിയത് കസ്റ്റംസിന് നിര്‍ണായക സൂചനയായി. സ്വര്‍ണക്കടത്തും ആയി ബന്ധപ്പെട്ട അഞ്ച് പേരുടെ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായി വിവരം. ഇവരുടെ പശ്ചാത്തലം വിശദമായി പരിശോധിച്ചതില്‍ ഇതില്‍ ചിലര്‍ക്ക് ഭീകര പ്രവര്‍ത്തനങ്ങളും ആയി ബന്ധം ഉണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിട്ട് ഉണ്ട്. ഇവരെ ഉടനടി പിടികൂടാന്‍ ഉള്ള നടപടി ക്രമങ്ങള്‍ ഊര്‍ജിതമായി മന്നോട്ട് പോവുകയാണ് എന്നാണ് സൂചന
5. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് അഡ്വാന്‍സ് ബുക്കിങ്ങ് പ്രകാരം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ വിവാഹങ്ങള്‍ പുനര്‍ ആരംഭിക്കും. പത്ത് കല്യാണങ്ങളാണ് ഇന്ന് നടക്കുക. ഇന്നലെ വിവാഹങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ച് ഇരുന്നെങ്കിലും ബുക്കിങ് ഉണ്ടായിരുന്നില്ല. രാവിലെ 5 മുതല്‍ ഉച്ചയക്ക് 12.30 വരെ കിഴക്കേ നടപ്പന്തലിലെ വിവാഹ മണ്ഡപങ്ങളില്‍ വെച്ച് നടത്തും. ബുക്കിങ്ങ് ചെയ്തു വരുന്നവരുടെ വിവാഹങ്ങള്‍ മാത്രമേ നടത്തി കൊടുക്കുക ഉള്ളൂ. സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരമുള്ള കോവിഡ് പ്രോട്ടോകോളും ദേവസ്വം എര്‍പ്പെടുത്തിയ നിബന്ധനകളും കര്‍ശനമായി പാലക്കേണ്ടത് ആണെന്നും ദേവസ്വം ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ് അറിയിച്ചു.
6. കൊവിഡ് പ്രതിരോധത്തില്‍ മുംബയിലെ ധാരാവി മികച്ച മാതൃക എന്ന് ലോക ആരോഗ്യ സംഘടന. രോഗം പടരാതെ ഇരിക്കാനും, വ്യാപനം തടയാനും പരിശോധനകളിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും സാധിക്കും എന്ന് ധാരാവി മാതൃക തെളിയിച്ച് എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ജന സാന്ദ്രതയില്‍ ഏറെ മുന്നിലുള്ള നഗരത്തില്‍ രോഗവ്യാപനം പിടിച്ച് നിര്‍ത്താന്‍ ആയത് കൃത്യമായ നിയന്ത്രണങ്ങള്‍ കൊണ്ടാണ്. ഏപ്രില്‍ ഒന്നാം തീയതി ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അന്നുതൊട്ട് ഇന്നുവരെ സംശയ ആസ്പദം ആയ 50,000 ലധികം വീടുകളില്‍ ചെന്ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. കൃത്യമായ നടപടികളുടെ ഫലം ആയാണ് പ്രതിദിന കേസുകളുടെ എണ്ണം പിടിച്ച് കെട്ടാന്‍ സാധിച്ചത്. ജൂണില്‍ ഹോട്ട്സ്‌പോട്ട് ആയിരുന്ന മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പായതോടെ രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടായി. ധാരാവിക്ക് പുറമേ തെക്കന്‍ കൊറിയ, ഇറ്റലി ,സ്‌പെയിന്‍ എന്നീ രാജ്യങ്ങളെയും കൊവിഡ് പ്രതിരോധത്തില്‍ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു. കൃത്യമായ പരിശോധ ഉറവിടം കണ്ടെത്തല്‍, ചികിത്സ എന്നീ പ്രതിരോധ ഘട്ടങ്ങള്‍ ഫലപ്രദമായി നടപ്പാക്കണം എന്ന് എല്ലാ രാജ്യങ്ങളോടും ലോകാരോഗ്യ സംഘടന വീണ്ടും ആവശ്യപ്പെട്ടു.
7. ലോകത്ത് കൊവിഡ് രോഗികളില്‍ റെക്കോര്‍ഡ് വര്‍ദ്ധന. രോഗികളുടെ എണ്ണം 12,61,4,317 ആയി. ഇതുവരെ മരിച്ചത് 5,61,987 പേര്‍. 7,3,19,888 പേര്‍ രോഗമുക്തി നേടി. ഇതുവരെ ഉള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധന ആണിത്. അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3,2,91,367 ആയി. 2,34,656 പുതിയ കേസുകളും റിപ്പോര്‍ട്ടുചെയ്തു. മരണം1,36,652 ആയി . ബ്രസീലില്‍ രോഗികളുടെ എണ്ണം 1,80,4,338. 45,235 പുതിയ കേസുകളും. മരണം 70,524 ആയി.ഇന്ത്യ, റഷ്യ, പെറു, ചിലി എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ആഫ്രിക്കയില്‍ കൊവിഡ് വ്യാപനത്തിന് വലിയ വേഗമാണ് കൈവരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് ബാധിതര്‍ 2.38 ലക്ഷമായി. 3,720 പേരാണ് ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.