തൃശൂർ: തൃശൂരിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ തൂങ്ങി മരിച്ചു. 65 വയസ് പ്രായമുള്ള ജോൺസണാണ് തൂങ്ങി മരിച്ചത്. ഈ മാസം ഏഴാം തീയതി മുംബയിൽ നിന്നെത്തിയ ഇയാൾ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
അതേസമയം തൃശൂർ ചാവക്കാട് ബ്ലാങ്ങാട് മീൻ ചന്തയിൽ പൊലീസ് മിന്നൽ പരിശോധന നടത്തി. കൊവിഡ് സുരക്ഷാ മുൻകരുതലുകൾ പാലിക്കാാതെയാണ് ചന്ത പ്രവർത്തിക്കുന്നതെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. മാസ്ക് ധരിക്കാത്തവരും സാമൂഹിക അകലം പാലിക്കാത്തവരുമായ 30 പേർക്കെതിരെ കേസടുത്തു. പ്രദേശത്ത് വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ചാവക്കാട് പൊലീസ് അറിയിച്ചു. കൊവിഡ് വ്യാപനം തടയാൻ ജില്ലയിൽ കർശന നിയന്ത്രണമാണ് തുടരുന്നത്.