sbi

ചെന്നൈ: എസ്.ബി.ഐയുടെ ഇല്ലാത്ത ശാഖയുടെ പേരിൽ വ്യാജ സ്‌റ്റാമ്പും രസീതും നിർമ്മിച്ച് ഇടപാടുകാരുടെ കൈയിൽ നിന്നും ഓൺലൈനായി പണം തട്ടാൻ ശ്രമിച്ച മൂന്ന് പേർ പിടിയിലായി.തമിഴ്നാട്ടിലെ കൂടല്ലൂരാണ് സംഭവം. അറസ്‌റ്റിലായതിൽ ഒരാൾ മുൻ ബാങ്ക് ജീവനക്കാരന്റെ മകനാണ്. 19 വയസുകാരനായ ഇയാളാണ് വ്യാജ ബാങ്ക് ബ്രാഞ്ച് തുടങ്ങാൻ മറ്റുള‌ളവർക്ക് ബുദ്ധി ഉപദേശിച്ചത്.

ഇവിടെത്തന്നെ അടുത്തായി മറ്റ് രണ്ട് ശാഖകൾ എസ്ബിഐക്കുണ്ട്. ഈ ശാഖയിലെ ഇടപാടുകാരൻ എസ്ബിഐ ബ്രാഞ്ച് മാനേജരെ അറിയിച്ചതിനെ തുടർന്ന് അധികൃതർ നടത്തിയ അന്വേഷണത്തിൽ 'പുതിയ' ശാഖ കണ്ട് അമ്പരന്നുപോയി. ഉടനടി പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് മൂന്ന് പേരെ അറസ്‌റ്റ് ചെയ്തത്. ആർക്കും പണം നഷ്ടമാകും മുൻപ് തന്നെ തട്ടിപ്പ് കണ്ടെത്തി കുറ്റവാളികളെ പിടികൂടാനുമായി.