santhosh-pandit

ക്വയ്‌സൗ 11(KZ11) എന്ന ചൈനയുടെ ആദ്യത്തെ സോളിഡ് ഫ്യൂവൽഡ് കാരിയർ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതിനെ പരിഹസിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ആറ് ഉപഗ്രഹങ്ങളാണ് നഷ്ടമായത്. ഇതുവഴി കോടികളുടെ നഷ്ടമാണ് ചൈനയ്ക്ക് ഉണ്ടായിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് പരിഹസിച്ച് രംഗത്തെത്തിയത്. റോക്കറ്റിലും ഡ്യൂപ്ലിക്കേറ്റോ എന്നും താരം ചോദിക്കുന്നു. അത് ചൈന ഉണ്ടാക്കിയതാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും നടൻ കുറിപ്പിലൂടെ പറയുന്നു.

ഫേസിബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മക്കളേ... ചൈനയുടെ പണി പാളി.. റോക്കറ്റിലും ഡ്യൂപ്ലിക്കേറ്റോ ?

പുതുതായ് ഉണ്ടാക്കിയ ചൈനീസ് റോക്കറ്റ് മൂക്കും കുത്തി വീണുട്ടോ. അങ്ങനെ 6 ഉപഗ്രഹങ്ങള് തക൪ന്നു. ആയിര കണക്കിന് കോടികളുടെ നഷ്ടമാണ് ചൈനക്ക് ഉണ്ടായത്. 3 വ൪ഷം കഷ്ടപ്പെട്ട് ചൈന സ്വന്തം നിലയില് ഉണ്ടാക്കിയ വമ്പ൯ റോക്കറ്റ് ആണ് പോയതിനേക്കാള് വേഗത്തില് മൂക്കും കുത്തി താഴെ വീണ് മൊത്തം തക൪ന്ന് ഭസ്മമായത്.

(വാല് കഷ്ണം... ഒരു സംശയവും വേണ്ട അതു ഉണ്ടാക്കിയത് ചൈന തന്നെ..)

By Santhosh Pandit