rik

ന്യൂജഴ്സി: യു.എസ് സെനറ്റിലേക്കുള്ള പ്രൈമറി തിരഞ്ഞെടുപ്പിൽ ന്യൂജഴ്സിയിൽ നിന്ന് മത്സരിച്ച ‌ഇന്ത്യൻ വംശജൻ റിക്ക് മേത്തയ്ക്ക് വിജയം. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായിരുന്നു സംരംഭകനും ഫാർമസിസ്റ്റുമായ റിക്ക് മേത്ത. മറ്റൊരു ഇന്ത്യൻ വംശജനായ ഹിർഷ സിം​ഗിനെയാണ് പരാജയപ്പെടുത്തിയത്. നവംബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ നിലവിലെ സെനറ്ററായ കോറി ബുക്കറിനെ, റിക്ക് മേത്ത നേരിടും.

റിക്ക് 85,736 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർത്ഥി ഹിർഷയ്ക്ക് 75,402 വോട്ടുകളാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ ഇന്തോ - അമേരിക്കൻ പൗരൻമാരുള്ള ന്യൂജഴ്സി ഡെമോക്രാറ്റിക് പാർട്ടിയുടെ കോട്ടയാണ്. ബയോടെക് സംരംഭകനും ഹെൽത്ത് കെയർ വിദ​ഗ്​ദ്ധനും അറ്റോർണിയും കൂടിയാണ് റിക്ക് മേത്ത.