zest

ആഗോള കാർ സുരക്ഷാ ഏജൻസിയായ ഗ്ലോബൽ എൻ.സി.എ.പി ഇന്ത്യയിൽ നിർമ്മിച്ച കാറുകളിൽ ഏറ്റവും സുരക്ഷിതമായവയെ പ്രസിദ്ധപ്പെടുത്തി.ആകെ 38 കാറുകളാണ് ലിസ്‌റ്റിൽ ഉൾപ്പെട്ടത്.ഏറിയ പങ്കും ടാറ്റ, മഹീന്ദ്ര കമ്പനികളുടെ വാഹനങ്ങളാണ് ഈ ലിസ്‌റ്റിൽ ഉള‌ളതെന്നത് ശ്രദ്ധേയമാണ്. പത്താം സ്ഥാനത്ത് മുതൽ ഒന്നാം സ്ഥാനത്ത് വരെയുള‌ള കാറുകളേതെന്ന് നോക്കാം.

zest

10. ടാറ്റ സെസ്‌റ്റ്

ടാറ്റ ബോൾട്ടിനൊപ്പം കോംപാക്‌റ്റ് സെഡാനായ സെസ്‌റ്റ് അവതരിപ്പിച്ചത് 2014ലെ ആട്ടോ എക്‌സ്പോയിലാണ്. സുരക്ഷാ പരിശോധനയിൽ മുതിർന്നവർക്ക് നൽകുന്ന സുരക്ഷയിൽ നാല് സ്‌റ്റാർ നേടിയ സെസ്‌റ്റ് പക്ഷെ കുട്ടികൾക്ക് വേണ്ടത്ര റേ‌റ്രിംഗ് നേടിയില്ല. അപടകമുണ്ടായാൽ ഡ്രൈവർക്ക് എയർബാഗ് തുറന്ന് സുരക്ഷം ഉറപ്പാക്കും. എന്നാൽ കാൽമുട്ടുകൾ ഇടിക്കാൻ സാധ്യതയുമുണ്ട്. കുട്ടികൾക്ക് വേണ്ടത്ര സുരക്ഷിതമല്ലെന്നും കണ്ടെത്തി.

breeza

9. മാരുതി സുസുകി വി‌റ്റാ‌ര ബ്രീസ

ഗ്ളോബൽ എൻ.സി.എ.പി പ്രകാരം സബ്കോംപാക്‌ട് എസ്.യു.വി ആയ ബ്രീസക്ക് ഒൻപതാം സ്ഥാനമാണ്. എന്നാൽ ഇത് കമ്പനിയുടെ പരിഷ്‌കരിച്ച മോഡലിനല്ല. പുതിയതിന് ഇനിയും സുരക്ഷാ ടെസ്‌റ്റ് നടത്താൻ പോകുന്നതേയുള‌ളു. യാത്രികരുടെ സുരക്ഷയിൽ

ടാ‌റ്റ സെസ്‌റ്റിലെ പോലെ തന്നെയാണ് ബ്രീസയും. എന്നാൽ അപകടം സംഭവിച്ചാൽ ഡ്രൈവർക്ക് ഭാഗിക സംരക്ഷണവും ഒപ്പമുള‌ള യാത്രക്കാരന് നല്ല സുരക്ഷയേകുന്നുണ്ട്.

ethios

8. ടയോട്ട എത്തിയോസ് ഹാച്ച്ബാക്ക്

ഹാച്ച്ബാക്കായ എത്തിയോസ് ഏതാണ്ട് പത്ത് വ‌ർഷം മുൻപാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. പിന്നീട് എത്തിയോസ് ലിവ എന്ന പേരിൽ സെഡാൻ വാഹനവും ടയോട്ട പുറത്തിറക്കി. 2016ൽ ഗ്ലോബൽ എൻ.സി.എ.പി നൽകിയ റേറ്റിംഗിലും എത്തിയോസ് എട്ടാമതായിരുന്നു. ഡ്രൈവറുടെയും മുന്നിലെ യാത്രക്കാരന്റെയും തലയ്‌ക്ക് അപകടം പറ്റാതെ സീറ്റ് ബെൽറ്റും എയർബാഗും സംരക്ഷിക്കുന്നുണ്ട്. കുട്ടികൾക്കും അത്യാവശ്യം സുരക്ഷിതമാണ് എത്തിയോസ്.

7.മഹീന്ദ്ര മരാൻസോ

മഹീന്ദ്ര & മഹീന്ദ്രയുടെ വിവിധോപയോഗ വാഹനമായ മരാൻസോ കഴിഞ്ഞ ആറ് വർഷത്തോളമായി സുരക്ഷിത വാഹനങ്ങളുടെ ലിസ്‌റ്റിൽ ഉണ്ട്. ഡ്രൈവർക്കും യാത്രക്കാരനും തലയ്‌ക്കും കഴുത്തിനും നല്ല സുരക്ഷിതത്വം വാഹനത്തിലുണ്ട്. എന്നാൽ കുട്ടികൾക്ക് മതിയായ സുരക്ഷ വാഹനത്തിന്റെ ടെസ്‌റ്റിൽ ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല.

6. ഫോക്‌സ് വാഗൺ പോളോ ഹാച്ച്ബാക്ക്

2014ലെ ഗ്ലോബൽ എൻ.സി.എ.പി ടെസ്‌റ്റിലും ഇടം നേടിയ വാഹനമാണ് ഫോക്‌സ് വാഗന്റെ പോളോ. ഡ്രൈവറുടെയും യാത്രക്കാരന്റെയും സുരക്ഷയ്‌ക്ക് നന്നായി ഉപകരിക്കുന്ന എയർ ബാഗുള‌ള കാറിൽ കുട്ടികൾക്ക് എയ‌ർബാഗുണ്ട്. എന്നാൽ അത് വേണ്ടത്ര സുരക്ഷ ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

5. ടാറ്റ ടിഗോർ,ടിയാഗോ

മുതിർന്നവരുടെ സുരക്ഷയിൽ നാല് സ്റ്റാറും കുട്ടികളുടെ സുരക്ഷയിൽ മൂന്ന് സ്‌റ്റാറും നേടിയ വാഹനങ്ങളാണ് ടാറ്രയുടെ ടിഗോറും ടിയാഗോയും. വണ്ടിയുടെ ഘടനയും ഫുട്‌വെൽ ഏരിയയും ദൃഢതയില്ലാത്തതാണ്. യാത്രക്കാരനും ഡ്രൈവർക്കും തലക്കും കഴുത്തിനും നല്ല സുരക്ഷയേകുമ്പോൾ അരയ്ക്ക് താഴെ സംരക്ഷണമേകുന്നത് ഭാഗികമായാണ്.

nexon

4. ടാറ്റ നെക്‌സൺ

ടാറ്റ മോട്ടോഴ്‌സിന്റെ കോംപാക്‌ട് എസ്‌യു‌വി ആയ നെക്‌സൺ ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്‌റ്റിൽ നാല് സ്‌റ്റാർ മുതിർന്നവരുടെ സുരക്ഷയിലും കുട്ടികളുടെ സുരക്ഷയിൽ മൂന്ന് സ്‌റ്റാറും നേടി. 2018ന് ശേഷം നിർമ്മിച്ച നെക്‌സണാണ് ഗ്ലോബൽ എൻ.സി.എ.പി ടെസ്‌റ്റിൽ മൂന്നാം സ്ഥാനത്ത് വരിക.

altroz

2.ടാറ്റ ആൾട്രോസ് ഹാച്ച്ബാക്ക്

ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്‌റ്റിൽ ഫൈവ് സ്‌റ്രാർ നേടിയ വാഹനമാണ് ടാറ്റയുടെ ആൾട്രോസ്. മുന്നിലുള‌ളവർക്ക് സുരക്ഷ നന്നായി ഏർപ്പെടുത്തിയിട്ടുണ്ട് ആൾട്രോസിൽ.

xuv

1. മഹീന്ദ്ര എക്‌സ്‌യുവി 300 എസ്‌യു‌വി

ഇന്ത്യയിലെ റോഡുകളിൽ സുരക്ഷയിൽ ഒന്നാം സ്ഥാനം മഹീന്ദ്ര എക്‌സ്‌യുവി 300 ആണ്. ഗ്ലോബൽ എൻ.സി.എ.പിയുടെ ആദ്യ 'സേഫർ ചോയ്‌സ്' അവാർഡ് ഈ വാഹനം നേടി. മുതിർന്നവരുടെ സുരക്ഷക്ക് ഈ എസ്‌യുവി 5 സ്റ്റാറും കുട്ടികൾക്ക് 4 സ്‌റ്റാറും നേടി എക്‌സ്‌യുവി 300.