sha

സിഡ്നി: സർഫിംഗിനിറങ്ങിയ പതിനേഴുകാരന് സ്രാവിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം. ബ്രിസ്ബെയിനിന് 240 മൈൽ അകലെയുള്ള കൊഫ്സ് ഹാർബറിലാണ് ദുരന്തം നടന്നത്. അവിടെ സർഫിംഗിനിറങ്ങിയ കുട്ടിയെ സ്രാവ് ആക്രമിക്കുകയായിരുന്നു. ആ സമയം ബീച്ചിലുണ്ടായിരുന്ന ആളുകൾ കുട്ടിയെ കരയ്ക്കു കയറ്റി രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇതേതുടർന്ന് ബീച്ചും പരിസരങ്ങളും അടച്ചിട്ടു. കുട്ടിയുടെ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഈ വർഷം സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന പത്താമത്തെ ആളാണ് ഈ പതിനേഴുകാരൻ. സംഭവത്തെക്കുറിച്ച് ലോക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുുണ്ട്.