water

കാഞ്ഞങ്ങാട്: സമുദ്ര സാൾട്ട് ആൻഡ് ഡ്രിങ്കിംഗ് വാട്ടർ പ്രൈവറ്ര് ലിമിറ്റഡ് കമ്പനി കാഞ്ഞങ്ങാട്ട് 30 കോടി രൂപ ചെലവഴിച്ച് ഒരേസമയം കറിയുപ്പും കുടിവെള്ളവും ഉത്‌പാദിപ്പിക്കുന്ന വ്യവസായ സംരംഭം ആരംഭിക്കുന്നു. കടൽവെള്ളം ശുദ്ധീകരിച്ചാണ് കറിയുപ്പും മിനറൽ വാട്ടറും ഉത്‌പാദിപ്പിക്കുകയെന്ന് ചെയർമാൻ സി.കെ. പത്മനാഭൻ നമ്പ്യാർ,​ മാനേജിംഗ് ഡയറക്‌ടർ ബാബു വർഗീസ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ ആദ്യ സംരംഭമാണിത്. ആദ്യഘട്ടത്തിൽ 100 പേർക്കും പിന്നീട് 400 പേർക്കും തൊഴിൽ ലഭിക്കും. പ്ളാസ്‌റ്രിക് കവറിന് പകരം കണ്ടെയ്‌നറിലാണ് ഉപ്പ് വിപണിയിൽ എത്തിക്കുക. മണിക്കൂറിൽ മൂന്നു ടൺ ഉപ്പും ഒരുലക്ഷം ലിറ്റർ വെള്ളവും ശുദ്ധീകരിക്കാൻ ശേഷിയുള്ളതാണ് പ്ളാന്റ്. യന്ത്രസാമഗ്രികൾക്ക് ചെലവ് 18 കോടി രൂപയാണ്. ഒമ്പതുമാസത്തിനകം കമ്പനി പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്നും അവർ പറഞ്ഞു.