mask

സൂററ്റ്: കൊവിഡ് വ്യാപനത്തെ തുടർന്ന് മാസ്ക് നിർബന്ധമാക്കിയതോടെ, വെറൈറ്റി മാസ്കിനായുള്ള പരീക്ഷണങ്ങളിലാണ് പലരും. ലക്ഷങ്ങൾ വിലയുള്ള 'വജ്രമാസ്ക്' നിർമ്മിച്ചാണ് സൂറത്തിലെ ഒരു ജുവലറി സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സ്വർണത്തിൽ അമേരിക്കൻ ഡയമണ്ട് പതിപ്പിച്ച മാസ്കിന്റെ വില 1.5 ലക്ഷമാണ്. പ്ളാറ്റിനത്തിൽ വജ്രം പതിപ്പിച്ച മാസ്കിന്റെ വിലയാകട്ടെ നാലുലക്ഷം രൂപയും.!

വിവാഹത്തിന് വധുവിന് ധരിക്കാൻ വ്യത്യസ്തമായ മാസ്‌ക് വേണമെന്ന് ആവശ്യപ്പെട്ട് ഒരാളെത്തിയതോടെയാണ് ഇത്തരമൊരു ആശയം ഉദിച്ചതെന്ന് ജുവലറി ഉടമ ദീപക് ചോക്‌സി പറയുന്നു.

''ലോക്ക്ഡൗൺ നീക്കിയതിന് പിന്നാലെ ഒരാൾ ജുവലറിയിലെത്തി വധുവിനും വരനും വ്യത്യസ്തമായ മാസ്‌ക് തയ്യാറാക്കി നൽകണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങളുടെ ഡിസൈനേഴ്‌സ് വജ്രം കൊണ്ട് മാസ്ക് ഉണ്ടാക്കി. അദ്ദേഹം അത് വാങ്ങി. തുടർന്ന് ഈ മാസ്‌ക് കൂടുതലായി ഉണ്ടാക്കുകയായിരുന്നു. പരിശുദ്ധമായ വജ്രവും അമേരിക്കൻ വജ്രവുമാണ് സ്വർണത്തിനൊപ്പം ഉപയോഗിച്ചിരിക്കുന്നത്.'' ദീപക് പറഞ്ഞു.