taka-tak

ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകള്‍ സര്‍ക്കാര്‍ നിരോധിച്ചതോടെ തദ്ദേശീയ ആപ്പുകള്‍ക്ക് ഡിമാന്‍ഡ് കൂടിവരികയാണ്.ചുരുങ്ങിയ കാലം കൊണ്ട് യുവാക്കള്‍ക്കിടയില്‍ ഉള്‍പ്പെടെ ഏറെ ജനപ് രീതി നേടിയ ടിക് ടോക്കിന് പകരം ഇപ്പോള്‍ ടകാ ടക് എന്ന പുതിയ ആപ്ലിക്കേഷന്‍ എത്തിയിരിക്കുകയാണ്.എം.എക്‌സ് പ്ലെയര്‍ ആണ് ആപ്പിക്കേഷന്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വീഡിയോകള്‍ കാണാനും വീഡിയോ കണ്ടന്റുകള്‍ സൃഷ്ടിയ്ക്കാനും പങ്കു വയ്ക്കാനും ഈ ആപ്പിലൂടെ ആകും. ഡയലോഗ് ഡബ്ബിംഗ്,കോമഡി,ഫുഡ്, എന്റര്‍ടെയ്ന്റ്‌മെന്റ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ 100 കണക്കിന് വീഡിയോകള്‍ ലഭ്യമാണ്.

ടിക് ടോക്കില്‍ ചെയ്തിരുന്നതു പോലെ വീഡിയോകള്‍ സൃഷ്ടിക്കാനും സിനിമാ ഡയലോഗുകള്‍ ഡബ്ബ് ചെയ്യാനും വീഡിയോ എഡിറ്റ് ചെയ്ത് ആകര്‍ഷകമാക്കാനും ഒക്കെ ഈ ആപ്പിലൂടെ ആകും.മലയാളം ഉള്‍പ്പെടെ 10-ഓളം ഭാഷകളില്‍ ലഭ്യമാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം