swapna-and-sandeep-caught

ഇരുവരും കുടുങ്ങിയത് ബംഗളൂരുവിൽ


തിരുവനന്തപുരം/കൊച്ചി: സം​സ്ഥാ​ന​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​കോ​ളി​ള​ക്കം​ ​സൃ​ഷ്ടി​ക്കു​ക​യും​ ​രാ​ജ്യ​സു​ര​ക്ഷ​യെ​ ​ബാ​ധി​ക്കു​ന്ന​ ​ഭീ​ക​ര​ ​ബ​ന്ധ​മു​ള്ള​തി​നാ​ൽ​ ​യു.​എ.​പി.​എ​ ​ചു​മ​ത്തു​ക​യും​ ​ചെ​യ്ത​ ​ന​യ​ത​ന്ത്ര​ ​ചാ​ന​ൽ​ ​സ്വ​ർ​ണ​ക്ക​ട​ത്തു​ ​കേ​സി​ൽ ​ ​മു​ഖ്യ​പ്ര​തി​ക​ളാ​യ​ ​സ്വ​പ്‌​ന​ ​സു​രേ​ഷി​നെ​യും​ ​സ​ന്ദീ​പ് ​നാ​യ​രെ​യും​ ​ബം​ഗ​ളൂ​രു​വി​ൽ​ ​നി​ന്ന് ​ദേ​ശീ​യ​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ ​(​എ​ൻ.​ഐ.​എ​)​ ​പി​ടി​കൂ​ടി.​ ​ഏ​ഴ് ​ദി​വ​സ​മാ​യി​ ​ഇ​രു​വ​രും​ ​ഒ​ളി​വി​ലാ​യി​രു​ന്നു.​ ​കേ​സ് ​ഏ​റ്റെ​ടു​ത്ത് 24​ ​മ​ണി​ക്കൂ​ർ​ ​തി​ക​യും​ ​മു​ൻ​പാ​ണ് ഈ​ ​നേ​ട്ടം.
ഭ​ർ​ത്താ​വി​നും​ ​മ​ക്ക​ൾ​ക്കും​ ​ഒ​പ്പം​ ​ബം​ഗ​ളൂ​രു​വി​ൽ​ ​ഒ​ളി​വി​ലാ​യി​രു​ന്ന​ ​സ്വ​പ്ന​യെ​ ​ബം​ഗ​ളൂ​രു​ ​ബി.​ടി.​എം​ ​ലേ​ഔ​ട്ടി​ൽ​ ​സു​ധീ​ന്ദ്ര​റാ​യി​ ​എ​ന്ന​യാ​ളു​ടെ​ ​ഫ്ലാ​റ്റി​ൽ​ ​നി​ന്ന് ​ഇ​ന്ന​ലെ​ ​സ​ന്ധ്യ​യ്‌​ക്ക് ​ഏ​ഴ് ​മ​ണി​യോ​ടെ​യാ​ണ് ​ക​സ്റ്റ​ഡി​യി​ൽ​ ​എ​ടു​ത്ത​ത്.​ ​എ​ൻ.​ഐ.​ ​എ​ ​ഹൈ​ദ​രാ​ബാ​ദ് ​യൂ​ണി​റ്റി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ബം​ഗ​ളു​രു​ ​പൊ​ലീ​സി​ലെ​ ​ര​ണ്ട് ​വ​നി​താ​ ​കോ​ൺ​സ്റ്റ​ബി​ൾ​മാ​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​സ്വ​പ്ന​യെ​ ​പി​ടി​കൂ​ടി​യ​ത്.​ ​കൊ​ച്ചി​ ​എ​ൻ.​ഐ.​എ​ ​യൂ​ണി​റ്റി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​ബം​ഗ​ളൂ​രുവി​ലെ​ത്തി​ ​സ്വ​പ്ന​യെ​ ​രാ​ത്രി​യി​ൽ​ ​ചോ​ദ്യം​ ​ചെ​യ്തു.
പി​ന്നാ​ലെ​ ​സ​ന്ദീ​പി​നെ​യും​ ​പി​ടി​കൂ​ടി.​ ​ഇ​രു​വ​രും​ ​ഒ​രു​മി​ച്ച​ല്ലാ​യി​രു​ന്നെ​ന്നാ​ണ് ​സൂ​ച​ന.​ ​ഇ​വ​രെ​ ​ബം​ഗ​ളൂ​രു​മ​ജി​സ്ട്രേ​ട്ടി​നു​ ​മു​ന്നി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​ശേ​ഷം​ ​ഇ​ന്ന് ​എ​ൻ.​ഐ.​എ​ ​കൊ​ച്ചി​ ​യൂ​ണി​റ്റി​ൽ​ ​എ​ത്തി​ച്ച് ​ചോ​ദ്യം​ ​ചെ​യ്യും.​ ​തു​ട​ർ​ന്ന് ​അ​റ​സ്‌​റ്റ് ​രേ​ഖ​പ്പെ​ടു​ത്തി​ ​പ്ര​ത്യേ​ക​ ​എ​ൻ.​ഐ.​എ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കും.​ ​യു.​എ.​പി.​എ​ ​കേ​സ് ​പ്ര​തി​ക​ളാ​യ​തി​നാ​ൽ​ ​ഇ​രു​വ​ർ​ക്കും​ ​സി.​ആ​ർ.​പി.​എ​ഫ് ​സു​ര​ക്ഷ​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
കേ​സി​ൽ​ ​സ്വ​പ്ന​ ​ര​ണ്ടാം​ ​പ്ര​തി​യും​ ​സ​ന്ദീ​പ് ​നാ​ലാം​ ​പ്ര​തി​യു​മാ​ണ്.​ ​ഒ​ന്നാം​ ​പ്ര​തി​ ​സ​രി​ത്തി​നെ​ ​ക​സ്റ്റം​സ് ​നേ​ര​ത്തേ​ ​പി​ടി​കൂ​ടി​യി​രു​ന്നു.​ ​മൂ​ന്നാം​ ​പ്ര​തി​യും​ ​ഭീ​ക​ര​ബ​ന്ധ​ത്തി​ന്റെ​ ​ക​ണ്ണി​യു​മാ​യ​ ​ഫ​രീ​ദി​നെ​ ​പി​ടി​കി​ട്ടാ​നു​ണ്ട്.​ ​സ്വ​ർ​ണം​ ​ന​യ​ത​ന്ത്ര​ ​ബാ​ഗേ​ജു​വ​ഴി​ ​അ​യ​ച്ച​ ​ഇ​യാ​ൾ​ ​ദു​ബാ​യി​ലാ​ണെ​ന്നാ​ണ് ​സൂ​ച​ന.​ ​സ്വ​പ്ന​യ്ക്കൊ​പ്പം​ ​ഇ​യാ​ളെ​ ​ദു​ബാ​യി​ൽ​ ​ക​ണ്ടി​രു​ന്നെ​ന്ന് ​സ​രി​ത്ത് ​ഇ​ന്ന​ലെ​ ​ക​സ്റ്റം​സി​നോ​ട് ​വെ​ളി​പ്പെ​ടു​ത്തി.
​ ​മു​ൻ​ ​ഐ.​ടി​ ​സെ​ക്ര​ട്ട​റി​യും​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മു​ൻ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​യു​മാ​യ​ ​എം.​ ​ശി​വ​ശ​ങ്ക​റി​നെ​ ​ക​സ്റ്റം​സ് ​ഉ​ട​ൻ​ ​ചോ​ദ്യം​ ​ചെ​യ്യു​മെ​ന്ന​റി​യു​ന്നു.​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ ​സ​മീ​പ​ത്തെ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഫ്ലാ​റ്റി​ൽ​ ​ഇ​ന്ന​ലെ​ ​ക​സ്റ്റം​സ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ ​കാ​മ​റാ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പി​ടി​ച്ചെ​ടു​ത്തു. സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സ് ​എ​ൻ.​ഐ.​എ​ ​ഏ​റ്റെ​ടു​ത്ത​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​സ്വ​പ്ന​ ​കൊ​ച്ചി​യി​ൽ​ ​നി​ന്ന് ​മു​ങ്ങി​യ​ത്.​ ​ഭ​ർ​ത്താ​വി​നും​ ​മ​ക്ക​ൾ​ക്കും​ ​ഒ​പ്പ​മാ​ണെ​ന്ന് ​മ​ന​സി​ലാ​ക്കി​യ​ ​എ​ൻ.​ഐ.​എ​ ​മ​ക​ളു​ടെ​ ​ഫോ​ണി​ൽ​ ​നി​ന്നു​ള്ള​ ​ചി​ല​ ​വി​ളി​ക​ൾ​ ​പി​ന്തു​ട​ർ​ന്നാ​ണ് ​ഇ​വ​രെ​ ​കു​ടു​ക്കി​യ​ത്.
സ്വ​ർ​ണ​ക്ക​ട​ത്ത് ​സം​ഘ​വു​മാ​യി​ ​ബ​ന്ധ​മു​ള്ള​ ​പ്ര​മു​ഖ​ന്റെ​ ​നാ​ഗ​ർ​കോ​വി​ലി​ലെ​ ​വ​സ​തി​യി​ലും​ ​ഗ​സ്റ്റ്ഹൗ​സി​ലും​ ​ചി​ല​ ​ഹോ​ട്ട​ലു​ക​ളി​ലും​ ​ഇ​വ​ർ​ക്കാ​യി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യി​രു​ന്നു. സ്വ​പ്ന​യും​ ​സ​ന്ദീ​പും​ ​ക​ഴി​ഞ്ഞ​ ​ഞാ​യ​റാ​ഴ്ച​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​ ​നി​ന്ന് ​പാ​ലോ​ട്,​​​ ​കു​ള​ത്തൂ​പ്പു​ഴ​ ​വ​ഴി​ ​ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ​ക​ട​ന്നെ​ന്നാ​ണ് ​ക​സ്റ്റം​സി​ന് ​വി​വ​രം​ ​കി​ട്ടി​യ​ത്.​ ​അ​വി​ടെ​നി​ന്ന് ​കൊ​ച്ചി​യി​ലെ​ത്തി.​ ​അ​ഭി​ഭാ​ഷ​ക​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ​ബം​ഗ​ളു​രു​വി​ലേ​ക്ക് ​പോ​യ​ത്.​ ​ ​സം​സ്ഥാ​ന​ ​അ​തി​ർ​ത്തി​യും​ ​നി​ര​വ​ധി​ ​ക​ണ്ടെ​യ്ൻ​മെ​ന്റ് ​സോ​ണു​ക​ളും​ ​ക​ട​ന്ന് ​ബം​ഗ​ളൂ​രു​വി​ൽ​ ​എ​ത്താ​ൻ​ ഉ​ന്ന​ത​രു​ടെ​ ​സ​ഹാ​യം​ ​ല​ഭി​ച്ചെ​ന്നാ​ണ് ​സൂ​ച​ന.​ ​

കുടുക്കിയത് ഫോൺ വിളികൾ

ഇരുവരെയും കുടുക്കിയത് ഫോൺവിളികളാണ്. സ്വപ്ന മകളുടെ ഫോണിൽ പുതിയ സിം കാർഡിട്ട് അഭിഭാഷകനെയും ബംഗളുരുവിൽ സഹായത്തിന് ചിലരെയും വിളിച്ചെന്നും ഈ വിളികൾ പിന്തുടർന്നാണ് പിടികൂടിയതെന്നുമാണ് സൂചന. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിന് മകളുടെ ഫോൺ ഓൺ ആയി. രണ്ടു മിനിറ്റിൽ താഴെയാണ് ഫോൺ ഓണായത്. കൃത്യമായ ലൊക്കേഷൻ എൻ.ഐ.എയുടെ സൈബ‌ർ ഫോറൻസിക് വിഭാഗം കണ്ടെത്തി. കൊച്ചി യൂണിറ്റ് എൻ.ഐ.എ ബംഗളുരു യൂണിറ്റിന് വിവരം കൈമാറി. അവരാണ് ബംഗളുരു നഗരത്തിലെ ഹോട്ടൽ കണ്ടെത്തി ഇവരെ പിടികൂടിയത്.

സന്ദീപിന്റെ വിളിയും വന്നു

സന്ദീപിന്റെ നെടുമങ്ങാട്ടെ വീട്ടിൽ ഇന്നലെ കസ്റ്രംസ് റെയ്ഡിനിടെ അനിയന്റെ ഫോണിലേക്ക് സന്ദീപിന്റെ വിളിവന്നിരുന്നു. കസ്റ്റംസ് ഫോൺ പിടിച്ചു വാങ്ങി പരിശോധിക്കുകയും വിവരം എൻ. ഐ. എയെ അറിയിക്കുകയും ചെയ്തു. അതും പ്രതിയെ പിടിക്കാൻ സഹായിച്ചു.

റെയ്ഡിൽ വീടിനു പുറകിലെ ആറിനു സമീപത്തു നിന്ന് ബാഗുകളും വലിയ പെട്ടികളു ഓവനുകളും കണ്ടെത്തി. വീടിന് മുന്നിൽ കിടന്ന കാറിലാണ് സ്വർണം കടത്തിയതെന്നാണ് കസ്റ്റംസ് പറയുന്നത്. സ്വർണം പൊതിയാനുള്ളതെന്ന് കരുതുന്ന കറുത്ത പ്ലാസ്റ്റിക് കവറുകൾ കെട്ടുകളായി സൂക്ഷിച്ചിരുന്നു. ഇവയെല്ലാം കസ്റ്റഡിയിലെടുക്കും. സന്ദീപിനെത്തേടി എൻ.ഐ.എ സംഘവും എത്തിയിരുന്നു.