മുംബയ്: ബോളിവുഡ് ഇതിഹാസ നടൻ അമിതാഭ് ബച്ചന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ നിലവിൽ മുംബയ് നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബച്ചൻ തന്നെയാണ് തന്റെ ട്വിറ്റർ അക്കൗണ്ട് വഴി ഇക്കാര്യം പരസ്യമാക്കിയത്.
T 3590 -I have tested CoviD positive .. shifted to Hospital .. hospital informing authorities .. family and staff undergone tests , results awaited ..
All that have been in close proximity to me in the last 10 days are requested to please get themselves tested !— Amitabh Bachchan (@SrBachchan) July 11, 2020
'എനിക്ക് കൊവിഡ് രോഗമുള്ളതായി കണ്ടെത്തിയിട്ടുണ്ട്..ഇപ്പോൾ ആശുപത്രിയിലാണ്...ആശുപത്രി, അധികൃതരെ അറിയിക്കുന്നു...കുടുംബവും ജോലിക്കാരും കൊവിഡ് ടെസ്റ്റിന് വിധേയരായിട്ടുണ്ട്, ഫലത്തിനായി കാത്തിരിക്കുന്നു...കഴിഞ്ഞ പത്ത് ദിവസത്തിനിടെ എന്റെ സാമീപ്യത്തിൽ ഉണ്ടായിരുന്നവർ കൊവിഡ് ടെസ്റ്റിന് ദയവായി വിധേയരാകണം.' ഇങ്ങനെയായിരുന്നു ബച്ചന്റെ ട്വീറ്റ്.