gold-smuggling

ബംഗളുരു: സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത് എൻ.ഐ.എ ഉദ്യോഗസ്ഥർ സ്വപ്നയേയും സന്ദീപിനെയും നാളെയാകും കൊച്ചിയിലേക്ക് എത്തിക്കുകയെന്ന് വിവരം. ഇവരുമായി നാളെയാകും ഏജൻസി ഉദ്യോഗസ്ഥർ കൊച്ചിയിലെ എൻ.ഐ.എ ഓഫീസിലേക്ക് എത്തുക. ഇന്ന് പുലർച്ചെ ഇവരെ കൊച്ചിയിലേക്ക് എത്തിക്കുമെന്നായിരുന്നു ആദ്യം വന്ന വാർത്ത.

ബംഗളുരു കോടതിയിൽ ഹാജരാക്കിയശേഷമാണ് ഇരുവരെയും കൂട്ടി ഉദ്യോഗസ്ഥർ നാളെ കൊച്ചിയിലേക്ക് എത്തുക. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പേര് പുറത്ത് വന്നതിന് പിന്നാലെ 6 ദിവസത്തിന് ശേഷമാണ് സ്വപ്നയും സന്ദീപും ഇപ്പോൾ എൻ.ഐ.എയുടെ പിടിയിലായിരിക്കുന്നത്.

സ്വപ്നയും സന്ദീപുമായി നാളെ എൻ.ഐ.എ ഉദ്യോഗസ്ഥർ ബംഗളുരുവിൽ നിന്നും തിരിക്കും.ഇതിന് ശേഷം മറ്റന്നാൾ ഇവരെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. പ്രതികൾ പിടിയിലായ വിവരം എൻഐഎ അറിയിച്ചതായി കസ്റ്റംസും സ്ഥിരീകരിച്ചിട്ടുണ്ട്. എൻ.ഐ.എ സംഘം ബംഗളൂരുവിൽ നിന്നാണ് സ്വപ്ന സുരേഷിനെയും സന്ദീപിനെയും പിടികൂടിയത് സ്വർണക്കടത്ത് കേസിൽ രണ്ടാം പ്രതിയാണ് കസ്റ്റഡിയിലായ സ്വപ്ന.