തിരുവനന്തപുരം:സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ കസ്റ്റംസ് ഓഫീസിന്റെ സുരക്ഷ വർധിപ്പിച്ചു. സി.ഐ.എസ്.എഫിനാണ് സുരക്ഷാ ചുമതല. ഇവർ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ എത്തി ചുമതലയേറ്റു.
സ്വർണം കണ്ടെത്തിയ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ രാമമൂർത്തിക്കും സി.ഐ.എസ്.എഫ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് ബെംഗലൂരുവിലെ കൊറമംഗലയിലുള്ള ഫ്ലാറ്റിൽ വച്ചാണ് പ്രതികളെ പിടികൂടിയത്. . കേരളത്തിൽ നിന്നുള്ള എൻ.ഐ.എ ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹൈദരാബാദിൽ നിന്നുള്ള എൻ.ഐ.എ ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്.