chocolate

ചോക്ലേറ്റ് കഴിച്ചാൽ പല്ലു കേടാവും തടിവയ്ക്കും എന്നൊക്കെ പറഞ്ഞു മാറ്റി നിറുത്തുന്നവരാണ് അധികവും. എന്നാൽ അത്ര കുഴപ്പക്കാരനാണോ ചോക്ലേറ്റ് ?​ അല്ലേയല്ല. ചോക്ലേറ്റിന്റെ നല്ല വശങ്ങളെക്കുറിച്ചറിയാം. ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയിൽ ഫേലോളിക് സംയുക്തങ്ങൾ സജീവമാണെന്നും അവ ആരോഗ്യത്തിന് നല്ലതാണെന്നും പഠനങ്ങൾ പറയുന്നു.

ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയാഘാതവും സ്‌ട്രോക്കും കുറയ്‌ക്കും എന്നതാണ് കണ്ടെത്തൽ. തലച്ചോറിനെ സജീവമാക്കാനും ചോക്ലേറ്റ് ഉത്തമം. ഡാർക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ആരോഗ്യത്തിന് സംരക്ഷണം തീർക്കും. എന്നാൽ അധികമായാൽ അമൃതും വിഷം എന്നറിഞ്ഞു വേണം കഴിക്കാൻ. അമിത ഉപയോഗം പ്രമേഹസാദ്ധ്യത വർദ്ധിപ്പിക്കാനും അമിത വണ്ണത്തിനും ഇടയാക്കും.