1

സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടി രേഖയുടെ മുംബയിലെ ബംഗ്ലാവ് സീൽ ചെയ്തു. മുംബയിലെ ബാന്ദ്രയിലാണ് രേഖയുടെ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. കെട്ടിടം സ്ഥിതി ചെയ്യുന്ന പ്രദേശം കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇവിടം ബിഎംസി അധികൃതർ അണുവിമുക്തമാക്കി.

രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരാണ് ബംഗ്ലാവിൽ ഉള്ളത്. കൊവിഡ് ബാധിതനായ വ്യക്തി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അമിതാബ് ബച്ചനും, അഭിഷേക് ബച്ചനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.