gold

ബംഗളുരു: തി​രുവനന്തപുരത്തെ സ്വർണക്കടത്തുകേസിൽ ബംഗളൂരുവി​ൽ എൻ ഐ എയുടെ പി​ടി​യി​ലായ സ്വപ്ന സുരേഷിന്റേയും സന്ദീപ് നായരുടേയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരിൽനിന്ന് പാസ്പോർട്ടും രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തതായാണ് റി​പ്പോർട്ട്. ഇരുവരും രാജ്യം വിടാൻ പദ്ധതിയിട്ടിരുന്നതായാണ് സംശയിക്കുന്നത്. ഇവരുമായി​ എൻ ഐ എ സംഘം കൊച്ചി​യി​ലേക്ക് റോഡുമാർഗം തി​രി​ച്ചി​ട്ടുണ്ട്. ഉച്ചയോടെ കൊച്ചി​യി​ലെത്തുമെന്നാണ് കരുതുന്നത്. ഭർത്താവിനും രണ്ടുമക്കൾക്കുമൊപ്പം ബംഗളൂരുവി​ലെ കോറമംഗല 7 ബ്ലോക്കിലെ അപാർട്ട്മെന്റ് ഹോട്ടലിലായിരുന്നു സ്വപ്ന. ഇവിടെ നിന്നാണ് സ്വപ്നയെ കസ്റ്റഡിയിലെടുത്തത്.

എ​ൻ.​ഐ.​ ​എ​ ​ഹൈ​ദ​രാ​ബാ​ദ് ​യൂ​ണി​റ്റി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ബം​ഗ​ളു​രു​ ​പൊ​ലീ​സി​ലെ​ ​ര​ണ്ട് ​വ​നി​താ​ ​കോ​ൺ​സ്റ്റ​ബി​ൾ​മാ​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​സ്വ​പ്ന​യെ​ ​പി​ടി​കൂ​ടി​യ​ത്.​കൊ​ച്ചി​ ​എ​ൻ.​ഐ.​എ​ ​യൂ​ണി​റ്റി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​ബം​ഗ​ളൂ​രുവി​ലെ​ത്തി​ ​സ്വ​പ്ന​യെ​ ​രാ​ത്രി​യി​ൽ​ ​ചോ​ദ്യം​ ​ചെയ്തിരുന്നു.ചോദ്യംചെയ്യലിൽ സുപ്രധാനമായ പല വിവരങ്ങളും ലഭിച്ചെന്നാണ് സൂചന.