തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിലെ പ്രധാന ആനകളിൽ ഒന്നായ തൃപ്രയാർ രാമചന്ദ്രൻ ചരിഞ്ഞു. ഇന്നലെ രാത്രി വടക്കുന്നാഥ ക്ഷേത്രത്തിലെ കൊക്കർണ്ണിപ്പറമ്പിൽ വച്ചായിരുന്നു ചരിഞ്ഞത്. എഴുപതുവയസായിരുന്നു..
വാർദ്ധ്യക്യ സഹജമായ അസുഖങ്ങളാൽ ഏറെ നാളായി അലട്ടിയിരുന്ന തൃപ്രയാർ രാമചന്ദ്രൻ കഴിഞ്ഞ തിങ്കളാഴ്ച തളർന്നുവീണിരുന്നു.ഒടുവിൽ ക്രെയിനിന്റെ സഹായത്തോടെ ഉയർത്തിശേഷം ചികിത്സ ആരംഭിച്ചു. എങ്കിലും രക്ഷിക്കാനായില്ല.
പ്രമുഖ അബ്കാരി ക്രോൺട്രാക്ടറായിരുന്ന കെ.ജി ഭാസ്കരനാണ് തൃപ്രയാർ ക്ഷേത്രത്തിൽ രാമചന്ദ്രനെ നടയ്ക്കിരുത്തിയത്. ആന പ്രേമികളുടെ ഇഷ്ടക്കാരനായിരുന്നു രാമചന്ദ്രൻ. പോസ്റ്റുമോർട്ടം പൂർത്തിയായി. സംസ്കാരത്തിനുളള നടപടികൾ ആരംഭിച്ചു.