തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും ഇന്നലെ വൈകീട്ടോടെയാണ് എൻ.ഐ.എയുടെ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ ആരോപണമുയർന്നിരുന്നു. സ്വപ്ന പിടിയിലായതിന്റെ തൊട്ടുപിന്നാലെ നടൻ ഹരീഷ് പേരടി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സ്വപ്ന താമസിച്ചത് പഴയ എസ്.എഫ്.ഐക്കാരന്റെ ഫ്ലാറ്റിൽ, അതിർത്തിയിൽ കടത്തിവിട്ട പൊലീസുകാർ സി.പി.എം അനുഭാവികൾ... ഇതൊക്കെയായിരിക്കും നാളത്തെ വാർത്തകൾ എന്നും പറഞ്ഞുകൊണ്ടുള്ളതാണ് നടന്റെ കുറിപ്പ്. കമ്മ്യൂണിസ്റ്റുകാർ എത്ര വാർത്തകളെ കണ്ടതാ? മടിയിൽ കനമില്ലാത്തവർക്ക് ആരെ പേടിക്കാനാണെന്നും അദ്ദേഹം കുറിപ്പിലൂടെ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
സ്വപ്ന പിടിയിൽ ....നാളത്തെ വാർത്തകൾ ....സ്വപ്ന താമസിച്ചത് പഴയ SFI ക്കാരന്റെ ഫ്ലാറ്റിൽ ...അതിർത്തിയിൽ കടത്തിവിട്ട പോലീസുകാർ cpm അനുഭാവികൾ...ഈ ഫ്ലാറ്റിന്റെ താഴെ താമസിക്കുന്ന ആൾ ദേശാഭിമാനി വായിക്കാറുണ്ട്...പിടക്കപെടുമ്പോൾ സ്വപ്ന ചുകന്ന ഷാൾ ആയിരുന്നു അണിഞ്ഞത് പിന്നീട് ഷാൾ മാറ്റി...പിണറായിയുടെ മകൾ സ്വപ്ന താമസിച്ച ഫ്ലാറ്റിന്റെ മുന്നിലുടെ രണ്ട് മാസം മുമ്പ് കാറിൽ യാത്ര ചെയ്തിരുന്നു...സ്ഥിരമായി സ്വപ്നയുടെ കൈയിൽ നിന്ന് ഗോൾഡ് വാങ്ങുന്നവർ അവരുടെ സ്ഥിര താവളമാക്കിയിരുന്നത് പഴയ LC സെക്രട്ടറി വിറ്റ ഭൂമിയിലായിരുന്നു...അങ്ങിനെ..അങ്ങിനെ...കമ്മ്യൂണിസ്റ്റുകാർ എത്ര വാർത്തകളെ കണ്ടതാ?...വാർത്തകൾ എത്ര കമ്മ്യൂണിസ്റ്റുകാരെ കണ്ടതാ?...മടിയിൽ കനമില്ലാത്തവർക്ക് ആരെ പേടിക്കാൻ ...