honda

പുത്തൻ സാങ്കേതികവിദ്യയ്ക്കും സുരക്ഷയ്ക്കും മുൻതൂക്കം നൽകി 160 സി.സി ശ്രേണിയിൽ ഹോണ്ട ഒരുക്കിയ പുതിയ എക്‌സ്-ബ്ളേഡ് കമ്മ്യൂട്ടർ ബൈക്ക് വിപണിയിലെത്തി. ബി.എസ്-6 ചട്ടം അനുസരിക്കുന്ന 162.71 സി.സി പി.ജി.എം-എഫ്.ഐ എച്ച്.ഇ.ടി, 4-സ്‌ട്രോക്ക്, എസ്.ഐ എൻജിനാണുള്ളത്. മികച്ച ഇന്ധനക്ഷമത ഉറപ്പാക്കുന്ന എട്ട് ഓൺബോർഡ് സെൻസറുകൾ ഇതോടൊപ്പമുണ്ട്. ഗിയറുകൾ അഞ്ച്.

എ.ബി.എസോടു കൂടിയ ഡ്യുവൽ പെറ്റൽ ഡിസ്‌ക് ബ്രേക്ക്, എൻജിൻ സ്‌റ്രോപ്പ് സ്വിച്ച്, ആകർഷകവും പൗരുഷം തുളുമ്പുന്നതുമായ രൂപകല്‌പന, മികച്ച യാത്രാസുഖം ഉറപ്പാക്കുന്ന പിന്നിലെ മോണോഷോക്ക് സസ്‌പെൻഷൻ, ഗിയർ പൊസിഷനും ഡിജിറ്റൽ ക്ളോക്കും സർവീസ് തീയതികളും കാണിക്കുന്ന ഡിജിറ്റൽ മീറ്റർ, നീളമേറിയ സീറ്റ്, റോബോ ഫേസ് ലുക്കുള്ള എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, ആകർഷകമായ ഗ്രാഫിക്‌സ് തുടങ്ങിയ മികവുകളും എക്‌സ് ബ്ളേഡിനുണ്ട്.

4 നിറങ്ങൾ

സിംഗിൾ, ഡ്യുവൽ ഡിസ്‌ക് വേരിയന്റുകളുള്ള എക്‌സ്-ബ്ളേഡിന് നാലു നിറഭേദങ്ങളുണ്ട് - പേൾ സ്‌പാർട്ടൻ റെഡ്, പേൾ ഇഗ്‌നിയസ് ബ്ളാക്ക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്രാലിക്, മാറ്റ് മാർവൽ ബ്ളൂ മെറ്രാലിക് എന്നിവയാണവ.

12 ലിറ്റർ

ഇന്ധനടാങ്കിന്റെ ശേഷി 12 ലിറ്റർ.

₹1.05 ലക്ഷം

എക്‌സ്‌-ബ്ളേഡിന് എക്‌സ്‌ഷോറൂം വില 1.05 ലക്ഷം രൂപ.