covid

ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ് രാജ്യം. എന്നാൽ അനുദിനം രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ജോൺസ് ഹോപ്കിൻസ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം വെറും മൂന്നാഴ്ചയ്ക്കുള്ളിൽ കൊവിഡ് രോഗികളുടെ കണക്കിൽ ആറാം സ്ഥാനത്തു നിന്ന ഇന്ത്യ ഒറ്റയടിക്ക് മൂന്നാമതായി. ഇന്ത്യയിൽ കർശന ലോക്ക് ഡൌൺ ഏർപ്പെടുത്തിയിരുന്നു. എന്നാൽ വെെറസ് പടരുകയാണ്. ഇതുസംബന്ധിച്ച് ചില അഭിപ്രായങ്ങൾ ചൂണ്ടിക്കാട്ടുകയാണ് വിദഗ്ദ്ധർ.

വെെറസ് പടർച്ചയെ തടയലും, ഒന്നലധികം കൊവിഡ് കൊടുമുടികളും( covid peak)

ഓരോ മൂന്നാഴ്ചകൾ കൂടുമ്പോഴും കേസുകൾ ഇരട്ടിയാകുന്നു. ഇന്ത്യയിൽ 793,802 കേസുകളും 21,600 മരമങ്ങളുമുണ്ടായത് മൂന്നാഴ്ചക്കിടെയാണ്. പ്രതിദിനം 250,000 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. എന്നാൽ 1.4 ബില്യൺ ജനസംഖ്യയുള്ള രാജ്യത്ത് ഇത് പര്യാപ്തമല്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് പീക്കിനെ കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും ശരിയല്ലെന്ന് ആഗോള ഹെൽത്ത് ഗവേഷകനായ അനന്ത് ഭാൻ പറഞ്ഞു. രാജ്യ തലസ്ഥാനമായ ഡൽഹിയിലും മുംബയിലും ഇതിനകംതന്നെ കൊവിഡ് വെെറസിൽ കുതിച്ചുചാട്ടങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ചെരിയ നഗരങ്ങളിലേക്ക്കൂടി വ്യാപിക്കാൻ തുടങ്ങിതായി അദ്ദേഹം ചണ്ടിക്കാട്ടി. ഇന്ത്യ ശരിയായ രീതിയിൽ പരിശോധന നടത്തിയില്ലെങ്കിൽ യഥാർത്ഥ കണക്കുകൾലഭിക്കില്ല.

അവ്യക്തമായ ഡാറ്റകൾ

കൊവിഡ് പ്രതിരോധത്തിൽ ഇന്ത്യ താരതമ്യേന മികച്ച രീതിയിലാണ് കാര്യങ്ങൾ നയിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. അമേരിക്കയെയും ബ്രസീലുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ദശലക്ഷം കണക്കെടുത്താൽ 13 മരണങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്യുന്നുള്ളൂ. അമേരിക്കയിൽ 400 ഉം ബ്രസീലിൽ 320 ആണ്. എന്നാൽ ഇന്ത്യയിലെ യഥാർത്ഥ മരണസംഖ്യ അറിയുന്നത് തികച്ചും അസാദ്ധ്യമാണ്.

മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനെ കുറിച്ച് മിക്ക സംസ്ഥാനങ്ങളിലും സംവിധാനങ്ങളില്ല. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ എപ്പിഡെമിയോളജിസ്റ്റ് ഡോ.ജയപ്രകാശ് മുലിയൽ പറഞ്ഞു.

30 നും 60നും ഇടയിൽ പ്രായമുള്ളവരാണ് കൊവിഡ് ബാധിച്ച് മരിച്ച 40 ശതമാനം പേരുമെന്നാണ് കണക്കുകൾ. എന്നാൽ ഇത് പ്രായമായവരിൽ കൂടുതലാണെന്ന് ആഗോളതല ഗവേഷണത്തിൽ വ്യക്തമാക്കുന്നു. അതേസമയം,കുറ‌ഞ്ഞ പ്രായക്കാരിലും മരണനിരക്കുയ‌ർന്നേക്കാം.

സെൻട്രൽ കോർഡിനേഷൻ ഇല്ല

ഇന്ത്യയിൽ പൊതുജനാരോഗ്യം സംസ്ഥാനതലത്തിലാണ് കെെകാര്യം ചെയ്യുന്നത്. ചില സംസ്ഥാനങ്ങൾ മികച്ച രീതിയിൽ കെെകാര്യം ചെയ്യുന്നു. ഇതിൽ മികച്ച മാതൃകയായിരുന്നു കേരളം. രോഗികളെ കണ്ടെത്തുകയും വേണ്ട പരിശോധനകൾ നടത്തുകയും ചെയ്തു. ക്വാറന്റെെൻ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു.

എന്നാൽ ഇതിന് വിരുദ്ധമായാണ് ഡൽഹിയിലുണ്ടായത്. കേസുകൾ നിരന്തരം വർദ്ധിച്ചു. പരാജയങ്ങളുമുണ്ടായി. കൊവിഡ് ആശുപത്രികളിൽ നിന്നും മരണങ്ങളുണ്ടായി. താൽക്കാലിക വാർഡുകളായി റെയിൽവെ കാറുകൾ അനുവദിക്കാനും ആഭ്യന്തര മന്ത്രാലയും നേത്യത്വം നൽകിയിരുന്നു.

പുതിയ കിടക്കകൾ ഏപ്പെടുത്തി. എന്നാൽ മികച്ച പരിശീലനമുള്ല ആരോഗ്യപ്രവർത്തതകരുടെ ലഭ്യത ഇല്ലാതായതോടെ ആശങ്കയായി. ആരോഗ്യ പരിപാലത്തിനിയി ഉദ്യോഗസ്ഥരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനായി "കേന്ദ്ര ഏകോപനം"ഇല്ല എന്ന് ജോർജ് ടൌൺ സർവകലാശാലയിലെ സാമ്പത്തിക പ്രൊഫസറായ ജിഷ്ണുദാസ് പറയുന്നു.

ആഗോളതലത്തിൽ ഇന്ത്യയുടെ പങ്ക്

ക്ലിനിക്കൽ ട്രയലിന്റെ വിവധ ഘട്ടങ്ങളിലായി ഏഴ് വാക്സിനുകൾ ഇന്ത്യയിലുണ്ട്. പരീക്ഷണാടിസ്ഥാനത്തിലാണ്. ആഗസ്ത് മാസത്തോടെ ഇന്ത്യൻ കൌൺസിൽ ഓൺ മെഡിക്കൽ റിസച്ച് വാക്സിൻ ലഭ്യമാക്കുമെന്നും സൂചനകളുണ്ട്. കൊവിഡ് വാക്സിൻ കണ്ടെത്തുന്നതിൽ രാജ്യം നിർണായകമായ പങ്ക് വഹിക്കും.

ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിമാതാക്കളാണ് പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇന്ത്യക്ക് പ്രതിദിനം ആയിരത്തോളം വെന്റിലേറ്റുകളും 600,000 പേഴ്സണൽ പ്രൊടക്ടീവ് ഉപകരണങ്ങളും നിർമിക്കുന്നുണ്ട്. കൊവിഡ് കിറ്റ് നിർമിക്കുന്നതിൽ ചെെനയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നിർമാതാക്കളായി ഇന്ത്യമാറിയെന്ന് നീതി അയോഗ് അഭിപ്രായപ്പെടുന്നു.

സാമ്പത്തികം

ഇന്ത്യൻ വ്യോമാതിർത്തി വാണിജ്യകമ്പനികൾക്കായി അടച്ചിട്ടുണ്ടെങ്കിലും ഇന്ത്യയുടെ സമ്പത് വ്യവസ്ഥ റീ ഓപ്പൺ ചെയ്തിട്ടുണ്ട്. മാർച്ച് 24ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ചടോടെ വലഞ്ഞ തൊഴിലാളികൾക്ക് അവസരങ്ങൾ നൽകി.

ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങളും സേവനങ്ങളും പരമാവധി പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും കൊവിഡ് 19 പശ്ചാത്തലവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വച്ച ആശയമായിരുന്നു സ്വയംപര്യാപ്ത ഇന്ത്യ എന്നത്.