sarith

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. മെറ്റൽ കറൻസിയായിട്ടാണ് വിമാനത്താവളം വഴി കടത്തിയ സ്വർണം ഉപയോഗിച്ചിരുന്നതെന്ന് കേസിലെ പ്രതിയായ സരിത്ത് മൊഴി നൽകി.

സിനിമ നിർമാതാക്കൾക്ക് മെറ്റൽ കറൻസി കൈമാറിയിട്ടുണ്ടെന്നും, താരങ്ങൾക്ക് പ്രതിഫലം നൽകാൻ പലരും ഈ സ്വർണം ഉപയോഗിച്ചിരുന്നെന്നും സരിത്ത് മൊഴി നൽകി. ഹവാല പണത്തിന് പകരമായി സ്വർണം നൽകിയെന്നും, റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കും മെറ്റൽ കറൻസ് ഉപയോഗിച്ചുവെന്ന് സരിത്ത് മൊഴി നൽകി.

അതേസമയം അറസ്റ്റിലായ സ്വപ്നയേയും സന്ദീപിനേയും എൻ.ഐ.എ സംഘം ഉച്ചയോടെ കൊച്ചിയിലെത്തിക്കും.ഇന്നലെ വൈകീട്ടോടെയാണ് ബംഗളുരുവിൽവച്ച് സ്വപ്നയും സന്ദീപും പിടിയിലായത്. കൂടാതെ കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ മുൻ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുണ്ട്.