തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രതിയായ സ്വപ്ന സുരേഷുമായി വന്ന വാഹനം കേടായി. വടക്കഞ്ചേരിയ്ക്ക് സമീപത്തുവച്ച് ടയർ പഞ്ചറാവുകയായിരുന്നു.അല്പസമയം യാത്ര തടസപ്പെട്ടെങ്കിലും സ്വപ്നയെ സന്ദീപിനൊപ്പം മറ്റൊരു വാഹത്തിലേക്ക് മാറ്റി യാത്ര തുടരുകയായിരുന്നു. സ്ഥലത്ത് ശക്തമായ പൊലീസ് സംഘം എത്തിയിരുന്നു.സ്വപ്നയും സന്ദീപും നേരത്തെ രണ്ട് വാഹനങ്ങളിലായിരുന്നു.
ഇരുവരുമായി എത്തിയ വാഹനങ്ങൾ അല്പം മുമ്പാണ് വാളയാർ ചെക്പോസ്റ്റ്കടന്നത്. ഇവിടെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ എത്തിയിരുന്നു. പ്രതികളുമായി ഉച്ചയോടെ സംഘം കൊച്ചിയിലെത്തുമെന്നാണ് കരുതുന്നത്. പൊലീസ് അകമ്പടി ഒരുക്കുന്നുണ്ട്.