1

ഇടുക്കി: കേരളത്തിൽ ഒരു കൊവിഡ് മരണംകൂടി. ഹൃദയസ്തംഭനം മൂലം മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കി സ്വദേശി വത്സമ്മ ജോയിയുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. 59 വയസ്സായിരുന്നു.

വെള്ളിയാഴ്ച രാത്രി ആണ് നെഞ്ചുവേദനയെ തുടർന്ന് വത്സമ്മയെ ആലുവയിലെ ആശുപത്രിയിൽ എത്തിച്ചത്.ഇന്നലെ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററിലായിരുന്നു. ഇടുക്കി ജില്ലയിലെ ആദ്യ കൊവിഡ് മരണമാണ്‌.