car-loans

സ്വന്തമായൊരു കാർ എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്നവർക്കായി ലളിതമായ വാഹന വായ്‌പാ സൗകര്യമൊരുക്കി മാരുതി സുസുക്കി. ആക്‌സിസ് ബാങ്കുമായി ചേർന്നുള്ള പദ്ധതിയിൽ ഉപഭോക്തൃ സൗഹൃദമായ ഇ.എം.ഐകളാണുള്ളത്. തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക്

എട്ടുവർഷക്കാലയളവിലേക്ക് വാഹനത്തിന്റെ ഓൺറോഡ് വില മൊത്തമായി വായ്‌പയായി ലഭിക്കും.

എഴു വർഷക്കാലാവധിയിൽ, ഇ.എം.ഐയിൽ പ്രതിവർഷം 10 ശതമാനം വർദ്ധനയുണ്ടാകുന്ന സ്‌റ്റെപ്പ് അപ്പ് ഇ.എം.ഐ പദ്ധതിയുമുണ്ട്. അഞ്ചുവർഷക്കാലാവധിയുള്ള ബലൂൺ ഇ.എം.ഐ പദ്ധതിയും ലഭ്യമാണ്. ഇതിൽ, വായ്‌പയുടെ 25 ശതമാനമായിരിക്കും അവസാന ഇ.എം.ഐ. ആദ്യ മൂന്നുമാസക്കാലത്തേക്ക് ഒരുലക്ഷം രൂപയ്ക്ക് 899 രൂപ പ്രതിമാസ ഗഡു അടയ്ക്കാവുന്ന വായ്‌പയും ലഭ്യമാണ്. പദ്ധതികളോട് താത്പര്യമുള്ളവർ ജൂലായ് 31നകം അവ സ്വന്തമാക്കണം.