കൊച്ചി: കാനന്റെ ഫുൾഫ്രെയിം മിറർലെസ് കാമറകളായ ഇ.ഒ.എസ് ആർ5, ഇ.ഒ.എസ് ആർ6 എന്നിവ ഇന്ത്യയിലെത്തി. 8കെ സിനിമ റെക്കോഡിംഗ്, 45.0 മെഗാ പിക്‌സൽ ഫുൾഫ്രെയിം സി.എം.ഒ.എസ് സെൻസർ എന്നിവയാണ് ഇ.ഒ.എസ് ആർ5ന്റെ മുഖ്യ ആകർഷണങ്ങൾ. 4കെ സിനിമ റെക്കോഡിംഗ്, 20.1 മെഗാ പിക്‌സൽ ഫുൾഫ്രെയിം സി.എം.ഒ.എസ് സെൻസർ എന്നിവ ഇ.ഒ.എസ് ആർ6ന് തിളക്കമേകുന്നു.
ഇരു മോഡലുകളിലും ആധുനിക ഡിജിക് എക്‌സ് ഇമേജിംഗ് പ്രൊസസറും പുതിയ ഇൻ-ബോഡി ഇമേജ് സ്‌റ്റെബിലൈസറുമുണ്ട്. പ്രൊഫഷണലുകൾക്ക് വീഡിയോഗ്രഫിയിലും ഫോട്ടോഗ്രഫിയിലും ഒരുപോലെ മികവ് പുലർത്താനും മികച്ച ദൃശ്യങ്ങൾ പകർത്താനും ഏറ്റവും അനുയോജ്യമായ മോഡലുകളാണിവയെന്ന് കാനൻ വ്യക്തമാക്കുന്നു. പുതിയ ലെൻസ് ശ്രേണികളും കാനൻ പുതുതായി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്.
₹3.39 ലക്ഷം
കാനൻ ഇ.ഒ.എസ് ആർ5ന്റെ വില 3,39,995 രൂപ.
₹2.15 ലക്ഷം
കാനൻ ഇ.ഒ.എസ് ആർ6ന് വില 2,15,995 രൂപ.