aa-rahim

തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ ആരോപണം ഉയർന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് കേസിലെ പ്രതിയായ സ്വപ്ന എത്തിയെന്ന രീതിയിൽ സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഇതിനെതിരെ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം.

മുഖത്തു നോക്കി ആർജവത്തോടെ പറയണം രാഷ്ട്രീയം. വസ്തുതകളെ മുൻനിർത്തി നല്ല വാക്കുകളിൽ പറയണം. പകരം വീട്ടിലിരിക്കുന്നവരെ വലിച്ചിഴയ്ക്കുന്നത് നെറികേടാണെന്ന് അദ്ദേഹം കുറിപ്പിലൂടെ പറയുന്നു. അതോടൊപ്പം ഇനിയെങ്കിലും കൊവിഡ് കാലത്ത് നല്ലത് വല്ലതും ചെയ്യൂവെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മുഖത്തു നോക്കി ആർജവത്തോടെ പറയണം രാഷ്ട്രീയം. വസ്തുതകളെ മുൻനിർത്തി നല്ല വാക്കുകളിൽ പറയണം. പകരം വീട്ടിലിരിക്കുന്നവരെ വലിച്ചിഴയ്ക്കുന്നത് നെറികേടാണ്.
ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റു
പി എ മുഹമ്മദ് റിയാസും വീണയും വിവാഹിതരായ ദിവസത്തെ ചിത്രം വ്യാജമായി നിർമിച്ച് പ്രചരണം നടത്തുന്നത് കണ്ടോ?
മന്ത്രി ഇ പി ജയരാജനും കുടുംബവും നിൽക്കുന്ന ചിത്രത്തിൽ ഇ പിയുടെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്ത്, സ്വർണക്കടത്തു കേസിലെ പ്രതിയുടെ മുഖം ചേർത്ത് പ്രചരിപ്പിക്കുന്നു.
അതും മുഖമില്ലാത്ത വ്യാജ ഐഡിയിൽ നിന്നല്ല, മുഖവും മേൽ വിലാസവുമുള്ള ഒരാൾ അത് അധികാരികതയോടെ സ്വന്തം പ്രൊഫൈലിൽ പോസ്റ്റ് ചെയ്യുന്നു.
ഇതു സംബന്ധിച്ച് കണ്ണൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ
പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കോൺഗ്രസ്സിന്റെ ചാനൽ തന്നെ വ്യാജ ദൃശ്യം ഉണ്ടാക്കിയ സംഭവം നമുക്ക് ഓർമയുണ്ട്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ്സ് എംഎൽഎ മാർ.....
നുണ തിന്ന് കഴിയുന്ന കാലമെല്ലാം കഴിഞ്ഞു പോയെന്നു ഇനിയെങ്കിലും കോൺഗ്രസ്സ് മനസ്സിലാക്കണം. മിനിറ്റുകൾക്കുള്ളിൽ നുണയും അർദ്ധ സത്യങ്ങളും സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാകും. പൊളിച്ചടുക്കും.
ഇനിയെങ്കിലും കോവിഡ് കാലത്ത് നല്ലത് വല്ലതും ചെയ്യൂ... നുണയ്ക്ക് പകരം ഭക്ഷണം കഴിച്ചു ജീവിക്കാൻ തുടങ്ങൂ.