bjp

പാനൂർ: ബി ജെ പി നേതാവ് പദ്മരാജന്‍ പ്രതിയായ പോക്‌സോ കേസില്‍ ക്രൈംബ്രാഞ്ച് ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് 10 വനിതാ പ്രവര്‍ത്തകര്‍ നിരാഹാരസമരത്തിൽ. പദ്മരാജന്‍ മറ്റൊരാള്‍ക്ക് കുട്ടിയെ കൈമാറിയെന്ന കുട്ടിയുടെ മാതാവിന്റെ പരാതിയിന്മേല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഇവ‌ർ ആവശ്യപ്പെട്ടു. അവരവരുടെ ഇടങ്ങളില്‍ രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് സമരം.

രമ്യ ഹരിദാസ് എം പി, ലതികാ സുഭാഷ് ( സംസ്ഥാന പ്രസിഡന്റ് മഹിളാ കോണ്‍ഗ്രസ്), അംബിക (എഡിറ്റര്‍, മറുവാക്ക്), ശ്രീജ നെയ്യാറ്റിന്‍കര ( ആക്ടിവിസ്റ്റ്), അമ്മിണി കെ വയനാട് (സംസ്ഥാന പ്രസിഡന്റ് ആദിവാസി വനിതാ പ്രസ്ഥാനം), അഡ്വ ഫാത്തിമ തഹ്ലിയ ( എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ്), കെ കെ റൈഹാനത്ത് ( സംസ്ഥാന പ്രസിഡന്റ് വിമണ്‍ ഇന്ത്യ മൂവ്മെന്റ്), ജോളി ചിറയത്ത് (അഭിനേത്രി, ആക്ടിവിസ്റ്റ്), പ്രമീള ഗോവിന്ദ് ( മാധ്യമ പ്രവര്‍ത്തക), ലാലി പി എം ( സിനിമാ പ്രവര്‍ത്തക) എന്നിവരാണ് നിരാഹാരമാരംഭിച്ചത്.