aishwarya-rai

മുംബയ്: നടിയും അഭിഷേക് ബച്ചന്റെ ഭാര്യയുമായ ഐശ്വര്യ റായിക്കും മകൾ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചു. അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഐശ്വര്യയും മകളും കൊവിഡ് ടെസ്റ്റിന് വിധേയരായിരുന്നു. ഇരുവരുടേയും ആന്റിജൻ പരിശോധനയിൽ ഫലം നെ​ഗറ്റീവായിരുന്നു. എന്നാൽ, സ്രവ പരിശോധന ഫലത്തിൽ കൊവിഡ് ബാധിതരാണെന്ന് സ്ഥീരീകരിച്ചു. ഇവരുവരെയും മുംബയ് നാനാവതി ആശുപത്രിയിലേക്കു മാറ്റി.

aishwarya-rai

ശ്വാസതടസം അനുഭവപെട്ടതിനെ തുടർന്നാണ് അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് ഉണ്ടെന്ന് മനസിലാകുന്നത്. അമിതാഭ് ബച്ചനും തന്റെ രോഗവിവരം ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ അഭിഷേക് ബച്ചനും രോഗം സ്ഥിരീകരിച്ചിരുന്നു.

ടെലിവിഷൻ ചാനലിനായുളള പരസ്യ വീഡിയോകളുടെ ചിത്രീകരണം കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു. ഇതിനിടെയാകാം അഭിഷേകിന് രോഗം പകർന്നതെന്നാണ് കരുതുന്നത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അമിതാഭ് ബച്ചനും ഇപ്പോൾ മുംബയ് നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്.