vadakekadobit

വടക്കെക്കാട്: എഴുത്തുകാരിയും എം.ടി. വാസുദേവൻ നായരുടെ പിതൃസഹോദരിയുടെ മകളുമായ ടി. കാർത്യായനി ടീച്ചർ (89) നിര്യാതയായി. പാലക്കാടുള്ള മകളുടെ വീട്ടിൽ വച്ചായിരുന്നു മരണം. മാധവിക്കുട്ടിയുടെ സഹപാഠിയും പ്രിയകൂട്ടുകാരിയുമായിരുന്നു.

വഴിയടയാളങ്ങൾ (നോവൽ), മെഴുകുതിരിപോലെ, ഒരു കൈതപ്പൂ വസന്തം (ചെറുകഥകൾ ) എന്നിവയാണ് പ്രധാന കൃതികൾ. നിരവധി അദ്ധ്യാത്മിക ഗ്രന്ഥങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. ദീർഘകാലം വന്നേരി സ്‌കുളിൽ അദ്ധ്യാപികയായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് സാഹിത്യ രചനകളിൽ കൂടുതൽ ശ്രദ്ധ നൽകിയത്. ഭർത്താവ്: പരേതനായ പുവ്വൂർ ഉണ്ണിനാരായണൻ നായർ. മക്കൾ: ഗീത (റിട്ട. അദ്ധ്യാപിക), കൃഷ്ണദാസ് (അദ്ധ്യാപകൻ, വന്നേരി സ്‌കൂൾ). മരുമക്കൾ: രാജകുമാർ, സിന്ധു. സംസ്കാരം പാലക്കാട് നടക്കും.