മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ എക്കാലത്തെ മികച്ച ഫീൽഡറായി രവീന്ദ്ര ജഡേജയെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മികച്ച ആറ് ഫീൽഡർമാരെ ചോപ്ര തിരഞ്ഞെടുത്തപ്പോൾ ജഡേജയെക്കൂടാതെ സുരേഷ് റെയ്ന,മുഹമ്മദ് കൈഫ്,യുവ്‌രാജ് സിംഗ്,കപിൽ ദേവ്. വിരാട് കൊഹ്‌ലി എന്നിവരെയും ഉൾപ്പെടുത്തി. നേരത്തേ വിസ്ഡൻ ഇന്ത്യ മാഗസിൻ ജഡേജയെ പുതിയ നൂറ്റാണ്ടിലെ ഏറ്റവും മൂല്യമേറിയ ടെസ്റ്റ് ക്രിക്കറ്ററായി തിരഞ്ഞെടുത്തിരുന്നു.