വാഷിങ്ടണ്‍: കൊവിഡ് ലോകത്ത് വ്യാപിക്കാന്‍ തുടങ്ങിയിട്ട് ഏഴ് മാസമായെങ്കിലും ഇതുവരെ ശാസ്ത്രലോകത്തിന് പിടികൊടുത്തിട്ടില്ല. വൈറസിന്റെ ജനിത ഘടന ഇടയ്ക്കിടെ മാറുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ ഓരോ ഘട്ടത്തിലും ആളുകളില്‍ വൈറസ് ബാധിക്കുന്ന രീതി വ്യത്യസ്തമാണ്.കൊവിഡ് ബാധയുണ്ടെന്ന് ഉറപ്പിക്കാന്‍ കൃത്യമായ ലക്ഷണം ഏതെന്ന് പോലും പറയാനാകാത്ത സ്ഥിതിയാണ്. ലക്ഷണങ്ങളില്ലാതെയും രോഗികളുണ്ടാകുന്നു. മനുഷ്യശരീരത്തിലെ ഏതൊക്കെ ഭാഗത്തെയാണ് വൈറസ് ബാധിക്കുന്നതെന്ന് കണ്ടെത്താനുള്ള പഠനങ്ങള്‍ തുടരുകയാണ്.
കൊറോണ വൈറസ് ബാധ ശ്വസന സംബന്ധമായ രോഗമായാണ് കരുതപ്പെടുന്നത്. എന്നാല്‍ നോവല്‍ കൊറോണ വൈറസ് പരത്തുന്ന കൊവിഡ്-19 ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നതെന്നാണ് പുതിയ കണ്ടെത്തല്‍.സാര്‍സ് പോലെ തന്നെ കൊവിഡ് ബാധിക്കുന്നവരിലും പൊതുവായി കാണുന്നതാണ് ശ്വാസതടസ്സം. പനിയും ചുമയുമാണ് പ്രാഥമിക ലക്ഷണങ്ങളായി കണക്കാക്കുന്നത്.രോഗം ഗുരുതരമാകുന്നവര്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുന്നു. തുടര്‍ന്ന് ഇവര്‍ വെന്റിലേറ്ററിലാകുകയും ചെയ്യുന്നു. ഈ അവസ്ഥയിലെത്തുന്ന രോഗികളാണ് മരണത്തിന് കീഴടങ്ങുന്നത്. ലോകത്താകെ അഞ്ചര ലക്ഷത്തിലേറെ പേരാണ് ഇത്തരത്തില്‍ മരിച്ചത്.കൊവിഡ് സ്ഥിരീകരിക്കുന്ന രോഗികളില്‍ മറ്റു രോഗങ്ങള്‍ കൂടിയുള്ളവരാണ് മരിക്കാന്‍ സാധ്യത കൂടുതലെന്നാണ് ഡോക്ടര്‍മാര്‍ പൊതുവേ പറയുന്നത്. കൊവിഡ് മാത്രം മരണകാരണമാകുന്നില്ലെന്നും അവര്‍ പറയുന്നു.
മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങളെയും തകരാറിലാക്കാന്‍ ശേഷിയുള്ളതാണ് കൊറോണ വൈറസെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഇര്‍വിങ് മെഡിക്കല്‍ സെന്ററിലെ ഗവേഷകരാണ് പഠനം നടത്തിയത്.അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളെ ചികിത്സിച്ച ആശുപത്രികളിലൊന്നാണ് ഇര്‍വിങ് മെഡിക്കല്‍ സെന്റര്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളെ നിരീക്ഷിച്ചാണ് ഗവേഷകര്‍ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വൃക്കകള്‍, കരള്‍, തലച്ചോറ്, നാഡീവ്യവസ്ഥ, തൊലി, ദഹന വ്യവസ്ഥ എന്നിവയെയെല്ലാം വൈറസ് തകരാറിലാക്കുമെന്നാണ് കണ്ടെത്തിയത്.മനുഷ്യ ശരീരത്തിലെ എല്ലാ ഭാഗത്തെയും കൊറോണ വൈറസ് ബാധിക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. രക്തം കട്ടപിടിക്കാനും ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലക്കാനും വൈറസ് കാരണമാകും. കൊറോണ വൈറസിന് മനുഷ്യ ശരീരത്തിലെ കോശങ്ങളിലേക്ക് അതിവേഗം കടന്നുകയറാനുള്ള കഴിവുണ്ട്. ഇതാണ് അവയങ്ങള്‍ തകരാറിലാകാനുള്ള കാരണം.