covid


കൊല്ലം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് രോഗം മൂലമുള്ള മരണം. കൊല്ലം വളത്തുങ്കൽ സ്വദേശിയായ ത്യാഗരാജൻ ആണ് രോഗം മൂലം മരിച്ചത്. ഇദ്ദേഹത്തിന് 74 വയസായിരുന്നു. ഇദ്ദേഹത്തിന് എവിടെ നിന്നുമാണ് രോഗം ബാധിച്ചതെന്ന വിവരം ഇനിയും ലഭിച്ചിട്ടില്ല. ത്യാഗരാജൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇതോടൊപ്പം വെള്ളത്തിൽ മുങ്ങിമരിച്ച പ്രായമായ സ്ത്രീക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചതായി വിവരമുണ്ട്. കൊല്ലം സ്വദേശി തന്നെയായ 75 വയസുള്ള ഗൗരിക്കുട്ടിക്കാണ് കൊവിഡ് രോഗം ഉള്ളതായി സ്ഥിരീകരിച്ചത്. ഇവർ കൊല്ലം നെടുമ്പന സ്വദേശിയാണ്.

അതേസമയം, കേരളത്തില്‍ ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 87 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 206 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.