jp

ന്യൂഡൽഹി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെന്ന് നദ്ദ ആരോപിച്ചു. എല്ലായിടത്തും സ്വർണത്തിന്റെ നിറം മഞ്ഞയാണ്, പക്ഷേ കേരളത്തിൽ ഇത് ചുവപ്പാണ്. ഐ.ടി ഉദ്യോഗസ്ഥയും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയും തമ്മിലുള്ള ബന്ധം എന്താണ്?' നദ്ദ ചോദിച്ചു. കാസർകോട്ടെ ബി.ജെ.പി ഓഫിസ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.. '

സംഭവത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി.'ചോർ കി ദാദി മേ ടിങ്ക' എന്നൊരു ചൊല്ലുണ്ട്, അതിനർഥം മുഖ്യമന്ത്രിയുടെ ഓഫീസ് എവിടെയൊക്കെയോ ഇടപെട്ടിട്ടുണ്ടെന്നാണ്' ബി.ജെ.പി അദ്ധ്യക്ഷൻ പറഞ്ഞു. എൽ.ഡി.എഫും യു.ഡി.എഫും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയെ തോൽപ്പിക്കാൻ ഇരുകക്ഷികളും ഒരുമിച്ചുപ്രവർത്തിക്കുകയാണെന്നും കേരളത്തിലെ ജനങ്ങൾ ബി..ജെ..പിക്കായി അണിനിരക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കേരളം കൊവിഡ് കണക്കുകൾ മറച്ചുവയ്ക്കുകയാണെന്നും നദ്ദ പറഞ്ഞു.