തിരുവനന്തപുരം : തലസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇളവുകൾ പ്രകാരം കടകൾ രാവിലെ 7 മുതൽ 12 വരെ തുറക്കാം വൈകിട്ട് നാലു മുതൽ ആറു വരെയും കടകൾക്ക് പ്രവർത്തനാനുമതിയുണ്ട്. പച്ചക്കറി, പാൽ ,ബേക്കറി,പലചരക്ക് കടകൾ എന്നിവ തുറക്കാം.
ബസ് സർവീസിന് അനുമതിയില്ല ഓട്ടോ-ടാക്സി സർവീസുകൾക്ക് നിയന്ത്രണങ്ങൾ പാലിച്ച് അനുമതി നൽകി. നഗരത്തിൽ പരീക്ഷകൾ നടത്തില്ല ഓൺലൈൻ ഭക്ഷണ വിതരണത്തിന് അനുമതിയില്ല. എന്നാൽ തീവ്ര നിയന്ത്രിത മേഖലകളിൽ ഇളവുകൾ ഉണ്ടാകില്ല