ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യ വളരെയധികം മുന്നിലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഡർപൂർ വില്ലേജിൽ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിന്റെ നേതൃത്വത്തിലുള്ള മെഗാ വൃക്ഷത്തൈ നടീൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ രാജ്യം കൊവിഡിനെ പ്രതിരോധിക്കുന്നതെന്ന് ലോകമൊന്നാകെ ഉറ്റുനോക്കുകയാണ്. 130 കോടി ജനങ്ങൾ ഉള്ള ഇന്ത്യ പോലൊരു വലിയ രാജ്യത്ത് കൊവിഡ് എങ്ങനെ നിയന്ത്രണ വിധേയമാക്കുമെന്ന ആശങ്ക ഉണ്ടായിരുന്നു. പക്ഷേ ഓരോ സംസ്ഥാനവും ഓരോ വ്യക്തികളും ഒരുമയോടെ നിന്ന് പോരാടുകയാണെന്നും ഷാ പറഞ്ഞു.