പ്രശസ്ത ചലച്ചിത്ര താരം ദിവ്യദർശൻ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന ഹൃസ്വചിത്രം യൂട്യൂബിലൂടെ പുറത്തിറങ്ങി. ജെയ്‌സ് ജോസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ഷോർട്ട്ഫിലിമിൽ വിജയകുമാരി ഒ. മാധവൻ, ശ്രീജിത്ത് രവി, റേയ്ജൻ രാജൻ, ദിവ്യദർശൻ എന്നിവരെ കൂടാതെ ചില പുതുമുഖങ്ങളും അഭിനയിച്ചിരിക്കുന്നു. ബോജ രാജ്, അശ്വതി ദർശൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദിവ്യദർശൻ ഒരുക്കിയ കഥക്ക് സന്ധ്യ രാജേന്ദ്രൻ തിരക്കഥ എഴുതിയിരിക്കുന്നു. മ്യൂസിക് ജമിനി ഉണ്ണികൃഷ്ണൻ, ഛായാഗ്രഹണം സുധീപ് ഐവിഷൻ, എഡിറ്റർ റിയാസ്, കളറിംഗ് കലൈ എന്നിവരാണ് പിന്നണിയിൽ പ്രവർത്തിച്ച മറ്റു കലാകാരന്മാർ.