ന്യൂഡൽഹി:ചൈനയുമായി ലഡാക്ക് അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പുതിയ നീക്കവുമായി ഇന്ത്യൻ സൈന്യം. അമേരിക്കയിൽ നിന്നും കൂടുതൽ സിഗ് 716 സൈനിക റൈഫിളുകൾ വാങ്ങാനൊരുങ്ങുികയാണ് സേന. അമേരിക്കയിൽ നിന്നും 72,000 സിഗ് 716 സൈനിക റൈഫിളുകൾ കൂടി വാങ്ങാനാണ് പദ്ധതിയെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ഡിസംബറിൽ അമേരിക്കയിൽ നിന്ന് 10,000 സിഗ് 716 റൈഫിളുകൾ ഇന്ത്യ വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും റൈഫിളുകൾ വാങ്ങാനുള്ള തീരുമാനം. നിലവിലെ 5.56*45 എംഎം റൈഫിളുകൾക്ക് പകരം ഉപയോഗിക്കാവുന്ന റൈഫിളുകളാണ് സിഗ് 716. ഈ റൈഫിളുകളിൽ 7.62*51 എം..എം.. കാട്രിഡ്ജുകളാണ് ഉപയോഗിക്കുന്നത്. നേരത്തെ അമേരിക്കയുമായിറൈഫിളഉകൾ വാങ്ങാനുള്ള 700 കോടിയുടെ കരാറിൽ ഇന്ത്യ ഒപ്പിട്ടിരുന്നു. ആദ്യ തവണയും 72,000 റൈഫിളുകളാണ് സൈന്യം വാങ്ങിയത്. ഭീകരവാദ പ്രവർത്തനങ്ങൾ ചെറുക്കുന്നതിന്റെ ഭാഗമായായിരുന്നു റൈഫിളുകൾ വാങ്ങാനുള്ള തീരുമാനം.