രക്തത്തിലെ പഞ്ചസാര 60 മില്ലിഗ്രാമിൽ താഴെ വരുന്നത് ഹൈപ്പോഗ്ലൈസീമിയ ഗുരുതരമാക്കും. ഫലമായി രോഗിക്ക് അബോധാവസ്ഥ , ജന്നി എന്നിവയുണ്ടാകും.അമിത വിയർപ്പ്, വിറയൽ, വിശപ്പ്, പരവേശം, ദാഹം, വർദ്ധിച്ച ഹൃദയമിടിപ്പ്, കണ്ണിൽ ഇരുട്ട് കയറൽ, തലകറക്കം, മയക്കം, മന്ദത എന്നിവ ലക്ഷണമായി പ്രകടമാകും.
കാരണം: അമിത ഇൻസുലിൻ, ആഹാരം വൈകൽ / ഒഴിവാക്കൽ, അമിത വ്യായാമം, വെറുവയറ്റിലെ മദ്യപാനം.
രോഗി അബോധാവസ്ഥയിലായാൽ ആശുപത്രിയിലെത്തിച്ച് ഗ്ലൂക്കോസ് ഡ്രിപ്പ് നൽകുക. ബോധമുണ്ടയിൽ 15 ഗ്രാം ഗ്ലൂക്കോസ് നൽകുക. പഴച്ചാറോ, മധുര പാനീയമോ നല്കിയാലും മതി. സാധാരണ ഇൻസുലിൻ എടുക്കുന്ന രോഗികളിൽ ഹൈപ്പോഗ്ലൈസീമിയയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഇത്തരക്കാർ രാത്രി ഒരു ഗ്ലാസ് പാല് കുടിക്കുന്നത് ഹൈപ്പോഗ്ലൈസീമിയയെ തടയും.