swapna-

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളായ സന്ദീപ് നായരുടെയും സ്വപ്ന സുരേഷിൻ്റെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. രാവിലെയാണ് ഇരുവരുടെയും സാമ്പിളുകൾ പരിശോധനക്ക് അയച്ചത്. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഇരുവരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.. ഇന്ന് ഇവരെ കോടതിയിൽ ഹാജരാക്കും. എൻ..ഐ..എ ഇവരെ പത്തുദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ഹർജി നൽകിയിരുന്നു.. ഹർജി ഇന്ന് പരിഗണിക്കും.