vaccine

മോസ്‌കോ: ലോകത്തെ ആദ്യ കൊവിഡ് പ്രതിരോധ വാക്സിന്റെ ക്പിനിക്കൽ പരീക്ഷണങ്ങൾ പൂര്‍ത്തിയാക്കിയതായി റഷ്യന്‍ യൂണിവേഴ്സിറ്റി. സെചെനോവ് ഫസ്റ്റ് മോസ്‌കോ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലാണ് വാക്‌സിന്‍ പരീക്ഷണം നടന്നത്. ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍ ആന്‍ഡ് ബയോടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വദിം തര്‍സോവ് ആണ് പരീക്ഷണം പൂര്‍ത്തിയാക്കിയകാര്യം അറിയിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

ആദ്യ ബാച്ചിൽ പരീക്ഷണത്തിന് വിധേയരായ രോഗികളെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്യും. രണ്ടാമത്തെ സംഘം ജൂലായ് 20 ന് ആശുപത്രിവിടുമെന്നും അധികൃതര്‍ പറഞ്ഞു.റഷ്യയിലെ 'ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജി'യില്‍ നിന്നുള്ള ഗവേഷകരാണ് വാക്‌സിന്‍ കണ്ടെത്തിയത്. ഇത് വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18ന് മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കുകയായിരുന്നു.

🦠#Sechenov University has successfully completed tests on volunteers of the world's first vaccine against #COVID19.

"The #vaccine is safe. The volunteers will be discharged on July 15 and July 20", chief researcher Elena Smolyarchuk told TASS ➡️ https://t.co/jVrmWbLvwX pic.twitter.com/V8bon4lieR

— Russia in India (@RusEmbIndia) July 12, 2020

വാക്സിന്‍ മനുഷ്യര്‍ക്ക് സുരക്ഷിതമാണോ എന്ന പരീക്ഷണമാണ് നടത്തിയതെന്നും അതില്‍ വിജയിച്ചുവെന്നും അധികൃതര്‍ അവകാശപ്പെട്ടു. വാക്സിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. മനുഷ്യരില്‍ പരീക്ഷണം നടത്തി വിജയം കൈവരിക്കുന്ന ലോകത്തിലെ ആദ്യ കൊവിഡ് വാക്‌സിനായിരിക്കും റഷ്യയിലേത്